28/05/2026
ഇടപ്പള്ളി ചലച്ചിത്രോത്സവം
മൂന്നാം ദിവസം
29/05/26 വെള്ളിയാഴ്ച
രാവിലെ 10 മണിക്ക്
എറണാകുളം സംഗീത തിയേറ്ററിൽ
Beyond Hatred
and Power,
We Keep Singing
പ്രദർശിപ്പിക്കുന്നു.
സംവിധായകൻ
രാംദാസ് കടവല്ലൂർ എഴുതുന്നു
ഞാൻ ചെയ്ത സിനിമകളിൽ വ്യക്തിപരമായി എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ‘ Beyond Hatred and Power , We Keep Singing ‘. ബജറ്റിന്റെ പരിമിതികൾക്കകത്ത് നിന്നു കൊണ്ട് , ഒരു ഫിലിം മേക്കർ എന്ന രീതിയിൽ ക്രാഫ്റ്റിനെ കെട്ടഴിച്ചു വിടാൻ ശ്രമിച്ച സിനിമ കൂടിയാണ് ‘ Beyond Hatred..’ . ഒരു പ്രത്യേക വിഷയത്തിൽ മാത്രം ഊന്നിയിട്ടില്ല എന്നത് കൊണ്ട് തന്നെ , ഡോക്യുമെന്ററിയുടെ പതിവ് രീതികളെ മറികടക്കാനുള്ള സ്പേസും ഏറ്റവും മികച്ച ക്രൂ അംഗങ്ങളുടെ പിൻബലവും ആ സിനിമക്ക് ഉണ്ടായിരുന്നു. IDSFFK , Jaffna , Bangalore Q***r Film Festival , Dialogues : Kolkata, ITFOK തുടങ്ങി ഒട്ടനവധി പ്രധാനപ്പെട്ട വേദികളിൽ സിനിമ പ്രദർശിപ്പിക്കപ്പെട്ടെങ്കിലും , മലയാളത്തിലെ ചലച്ചിത്ര പ്രദർശനവേദികൾ, എന്റെ മറ്റു രണ്ടു സിനിമകൾ പ്രദർശിപ്പിച്ച ഇടങ്ങൾ പോലും , ഈ സിനിമയെ വേണ്ടത്ര പരിഗണിക്കാതെ വിട്ടു കളയുകയാണ് ചെയ്തിട്ടുള്ളത്. ഒന്നുകിൽ അത് മലയാളിയുടെ സദാചാര സൈക്കിനെ തൊടുന്നത് കൊണ്ടോ , അല്ലെങ്കിൽ ആ വിഷയത്തിന്റെ സങ്കീർണ്ണത കൊണ്ടോ ആയിരിക്കാം എന്നാണ് ഞാൻ കരുതുന്നത്. അതേ സമയം എറണാകുളം മെട്രോ ഫിലിം സൊസൈറ്റി പോലെ, പാഞ്ചജന്യം ഫെസ്റ്റിവൽ പോലെ ഈ സിനിമയെ വലിയ പ്രാധാന്യത്തോടെ പരിഗണിച്ച ഇടങ്ങളും ഉണ്ട്.
ഇടപ്പള്ളി ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നാളെ ( 29.05.26) പത്തു മണിക്ക് എറണാകുളം സംഗീത തിയേറ്ററിൽ ‘Beyond hatred and power, We keep singing’ മെട്രോ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒരിക്കൽ കൂടി പ്രദർശിപ്പിക്കുന്നുണ്ട്. എറണാകുളത്തും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കളെയും ക്രൂ അംഗങ്ങളെയും പ്രദർശനത്തിലേക്ക് ക്ഷണിക്കുന്നു.
സിനിമയെ പറ്റി പ്രിയപ്പെട്ട എം എൻ ശശിധരൻ മുൻപൊരിക്കൽ എഴുതിയ ഒരു കുറിപ്പിൽ നിന്നുള്ള ഏതാനും ഭാഗങ്ങൾ കൂടി പങ്കു വെക്കുന്നു.
“ ഡോക്യൂ സിനിമയിൽ പ്രമേയം എത്ര സങ്കീർണ്ണമെങ്കിലും, നിറങ്ങളും ശബ്ദങ്ങളും സംഗീതവും നൃത്തവും എത്രമാത്രം രാഷ്ട്രീയമായി സന്നിവേശിപ്പിച്ച് പറയുന്ന വിഷയത്തെ എത്രമാത്രം സരസമാക്കാമെന്നും നവീകരിക്കാമെന്നും, മനുഷ്യന്റെ ലൈംഗിക സ്വത്വത്തിന്റെ ആവിഷ്കാരവും സാമൂഹ്യ ജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ തലങ്ങൾ എങ്ങിനെയൊക്കെയാണ് നമ്മിലൂടെ നെയ്ത്പോയിട്ടുള്ളത് എന്നും കൃത്യമായും സൂക്ഷ്മമായും അടയാളപ്പെടുത്തുന്ന സിനിമ.
ഒരുപക്ഷെ അല്പംകൂടെ മുന്നോട്ടുപോയ ഒരു രാഷ്ട്രീയ സമൂഹത്തിൽ ഏതെങ്കിലും തിയ്യറ്റർ ഈ ഡോക്യൂ പ്രദർശിപ്പിക്കാൻ തുനിഞ്ഞാൽ ഒരുപക്ഷെ മൂന്നാമത്തെയോ നാലാമത്തെയും ദിവസം മുതൽ housefull ആയേക്കാൻ സാധ്യതയുള്ള ഒരു ഡോക്യൂ (അതായത് കാലത്തിന് മുൻപേ സഞ്ചരിക്കുന്ന സിനിമ).
മനുഷ്യ ശരീരം, പുരുഷൻ, സ്ത്രീ, ക്വീർ തുടങ്ങി ആധുനിക മനുഷ്യന്റെ ഉടലും സ്വത്വവും രാഷ്ട്രീയവും ചാരുതയോടെയും ചടുലമായും നമുക്ക് മുന്നിൽ ആർജ്ജവത്തോടെ ആവിഷ്കരിക്കുന്ന സിനിമ“ .
എല്ലാ പ്രിയപ്പെട്ടവരെയും നാളെ പത്ത് മണിക്ക് എറണാകുളം സംഗീത തീയേറ്ററിൽ നടക്കുന്ന സ്ക്രീനിങ്ങിലേക്ക് ക്ഷണിക്കുന്നു ❤️
രാംദാസ് കടവല്ലൂർ