24/09/2026
ഇംഗ്ലീഷ് നോൺ ഫിക്ഷനുകൾ അധികം വായിക്കാറില്ല....
അപ്പോൾ പിന്നെ ഗവേഷണ പ്രബന്ധങ്ങളുടെ കാര്യം പറയേണ്ട കാര്യമില്ലല്ലോ....
എന്നിട്ടും ഉമർ ഖാലിദിൻ്റെ Phd തിസീസ് പുസ്തകമായി പുറത്തിറങ്ങിയത് വാങ്ങിച്ചു.....
വായിച്ചു തുടങ്ങുന്നതിനു മുൻപേ ഇവിടെ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
കാരണം പുസ്തകത്തിൻ്റെ ആമുഖത്തിൽ രാമചന്ദ്ര ഗുഹ പറഞ്ഞിട്ടുള്ളതുപോലെ ഈ പുസ്തകം കൂടുതൽ പേരിലേക്ക് ഉമർ ഖാലിദ് അനുഭവിക്കുന്ന അനീതിയെ കുറിച്ചുള്ള സന്ദേശം എത്തിക്കും എന്ന പ്രതീക്ഷയാണ്.....
കഴിഞ്ഞ ദിവസം ഒരു ഡോക്യുമെൻ്ററി സംവിധായിക വിളിച്ചിരുന്നു....
പാലക്കാട് ഐ. ഐ. ടി യിൽ ഉമർ ഖാലിദിനെക്കുറിച്ചുള്ള പ്രിസണർ നമ്പർ 626710 പ്രെസൻ്റ് എന്ന ഡോകുമെൻ്ററി പ്രദർശിപ്പിക്കാൻ അവിടുത്തെ ഗവേഷക വിദ്യാർത്ഥികൾ നടത്തിയ ശ്രമം അധികൃതർ തടഞ്ഞത്രെ....
പ്രശസ്ത ഡോക്യുമെൻ്ററി ഫിലിം മെയ്ക്കർ ലളിത് വചാനിയുടെ ഈ ഡോകുമെൻ്ററി പാഞ്ചജന്യം ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതാണ്....
കേരള സർക്കാർ നടത്തുന്ന IDSFFK യിലും FFSI നടത്തുന്ന സൈൻസ് ഫെസ്റ്റിവലിലും കാണിച്ചതാണ്....
എന്നിട്ടും എന്തുകൊണ്ട് പ്രദർശനം വിലക്കപ്പെട്ടു.....
ഭയം....
ഭരണകൂടത്തോടുള്ള ഭയം....
ഉമർ ഖാലിദിൻ്റെ പേര് പൊതുമണ്ഡലത്തിൽ ആദ്യമായി ഉയർന്നുവന്ന സന്ദർഭം പലർക്കും ഓർമ്മ കാണും....
കനയ്യകുമാർ, ഉമർ ഖാലിദ് , ജിഗ്നേഷ് മേവാനി എന്നിങ്ങനെ മൂന്നു പേരുകൾ ഒരുമിച്ചാണ് നമ്മൾ കേട്ടത്....
മറ്റു രണ്ടുപേരും ഇപ്പോഴും പരിമിതമായ സ്വാതന്ത്ര്യത്തോടെയാണെങ്കിലും പൊതുരംഗത്തുണ്ട്....
പക്ഷേ ഉമർ ഖാലിദ് ആറു വർഷമായി തടവറയ്ക്കുള്ളിലാണ് .....
എന്താണു കുറ്റം ?
ആർക്കുമറിയില്ല....
ഇവിടെ ഒരു മുസ്ലീമിനെ,
ഒരു കാശ്മീരിയെ,
ഒരു കുറ്റപത്രം പോലുമില്ലാതെ എത്രകാലം വേണമെങ്കിലും തടവിലിടാം....
അവർക്ക് ഭരണഘടനാപരമായ അവകാശങ്ങൾ പോലും അന്യമാണ്....
ജാർഖണ്ഡിലെ ആദിവാസികളെക്കുറിച്ച്, അവരുടെ മേൽ ബ്രിട്ടീഷുകാരുടെ കാലം മുതൽ നടന്നു വരുന്ന അധികാര പ്രയോഗത്തെക്കുറിച്ച്, ചൂഷണത്തെക്കുറിച്ചാണ് ഉമർ ഖാലിദിൻ്റെ പഠനം ....
Fractured Communities എന്ന പുസ്തകത്തിൻ്റെ പേര് ആദിവാസി ജനതയെക്കുറിക്കാൻ ഉമർ ഖാലിദ് സ്വീകരിച്ച പേരായിരിക്കാം.
എന്നാൽ ഇന്ന് ഇന്ത്യയാകെയും ശിഥിലമായ ഒരു സമൂഹമായി മാറിയിരിക്കുന്നു....
ഇന്ത്യയിൽ അക്കാദമിക് സ്വാതന്ത്ര്യം അപകടത്തിലാണെന്ന് പഠനങ്ങൾ വരുന്ന കാലത്ത്
ജയിലിലടയ്ക്കപ്പെട്ട
ഒരു ഗവേഷണ പണ്ഡിതൻ്റെ പുസ്തകം വാങ്ങുന്നതിലും വായിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും രാഷ്ട്രീയമുണ്ട് .....
വിലക്കുകൾ വില വെയ്ക്കാത്ത വായന