29/07/2024
ഡെഡ് പൂൾ ആൻഡ് വൂൾവറിൻ
എനിക്കേറ്റവും പ്രിയപ്പെട്ട ഒരു സീരീസ് ആയിരുന്നു ലോകി സീരീസ് ഒന്നും രണ്ടും. TVA യും ലോകി എന്ന കഥാപാത്രത്തിന്റെ ഇമോഷണൽ ജേർണിയും ട്രാൻസ്ഫോർമേഷനും എത്ര ഭംഗിയായി ആയിരുന്നു അതിൽ കാണിച്ചിരുന്നത്. എഴുത്തിന്റെ ഭംഗി എന്നൊക്കെ പറയില്ലേ അത് പോലെ. ഒരു യൂണിവേഴ്‌സ് തകരുന്നത് വെറും വാക്കുകളിൽ ആണ് കാണിക്കുന്നതെങ്കിൽ പോലും അത് അതിന്റെ മുഴുവൻ ഫീലിംഗ് ഇവിടെ ഇരുന്നു നമുക്ക് കിട്ടുമായിരുന്നു. പിന്നെ ലോകി ആയി ടോമും, വില്ലൻ ആയി വന്ന ജോനാഥൻ മേജർസ്, കൂടെ ഓവൻ വിത്സണും, സോഫി ഡി മാർട്ടീനോ എന്നിവർ നിറഞ്ഞാടിയതും. റിപീറ്റ് വാച്ച് സീരീസ് ആണ് ഇന്നും.
അതൊന്നും ഡെഡ് പൂളിൽ പുനരാവിഷ്കരിക്കാൻ സാധിക്കില്ല എന്ന് ഉറപ്പായിരുന്നു. കാരണം ഡെഡ് പൂൾ അങ്ങിനെ ഒരു ഫ്രാഞ്ചൈസ് അല്ല എന്നത് തന്നെ കാരണം. വെൽ, അത്, അത് പോലെ തന്നെ വന്നു.
Antman മൂന്നാം സിനിമയുടെ ഏകദേശം അതെ പ്രെമിസ് തന്നെ void എന്ന സ്പേസിൽ രണ്ടാമത് കാണിച്ചു വച്ചിരിക്കുന്നത് കണ്ടപ്പോൾ വിഷയദാരിദ്രം ആണ് ഫീൽ ചെയ്തത്.
എന്നാലും ധാരാളം കാമിയോ കാരക്ടേഴ്സും ആക്ഷനും വച്ചു സിനിമ റിച്ച് ആക്കിയിട്ടുണ്ട്. ഡെഡ് പൂളിന്റെയും വോൾവറീനിന്റെയും കെമിസ്ട്രി കുറെ നാൾ ആയി കാത്തിരുന്നത് ആണ്. അത് ഉണ്ടായിരുന്നു. റൈൻ റെനോൾഡ്‌സിന്റെ ഫോര്ത് വാൾ ബ്രേക്കിംഗ് സീന്സും എന്ജോയിങ് ആണ്.
മുൻപ് വന്ന മറ്റു രണ്ടു സിനിമകൾ പോലെ വീണ്ടും കാണുമോ എന്ന് ചോദിച്ചാൽ സംശയം ആണ്.