CINEMA GALLERY

CINEMA GALLERY Complete film news page

മലയാള സിനിമ ലോകത്തെ ഏറ്റവും പുതിയ വാർത്തകൾക്കും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ മലയാള സിനിമ പ്രേഷകർക്ക് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോട്കുടിയാണ് ഇ പേജിനു തുടക്കം കുറിച്ചത് ഇ തുടക്കം ഇന്ത്യൻ സിനിമയുടെ 100 അം വാർഷിക വേളയിൽ ആയതുകൊണ്ട് ഏറെ സന്തോഷം തോന്നുന്നു

പാപ്പനും പിള്ളേരും പൊളിച്ചടുക്കിയോ? സിനിമ കണ്ടവർ അഭിപ്രായം പറയു...!
19/03/2026

പാപ്പനും പിള്ളേരും പൊളിച്ചടുക്കിയോ? സിനിമ കണ്ടവർ അഭിപ്രായം പറയു...!

08/03/2026

...

08/03/2026
നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു    നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു.കൊച്...
30/12/2025

നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു.കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ.

മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ. സംസ്കാരം നാളെ. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുകാലമായി എളമക്കരയിലാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ താമസിക്കുന്നത്.

ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഉണ്ടാകും. ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയിൽനിന്ന് നാട്ടിലെത്തിയ മോഹൻലാൽ നേരേപോയത് അമ്മയുടെ അനുഗ്രഹംതേടിയായിരുന്നു.

മലയാള സിനിമയുടെ ബഹുമുഖ പ്രതിഭ  ശ്രീനിവാസൻ അന്തരിച്ചു     കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച...
20/12/2025

മലയാള സിനിമയുടെ ബഹുമുഖ പ്രതിഭ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 1956 ഏപ്രിൽ 26ന് കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസൻ കൂത്തുപറമ്പ് മിഡിൽ സ്കൂൾ, കതിരൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി.

മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ തുടക്ക കാലത്ത് ഡബ്ബിം​ഗ് ആർ‌ട്ടിസ്റ്റെന്ന നിലയിലും പ്രവർത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസൻ്റെ സഹപാഠിയായിരുന്നു. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 1977ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ 'ഓടരുത് അമ്മാവാ ആളറിയാം' എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്.

1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. മികച്ചൊരു സംവിധായകൻ്റെ വരവറിയിച്ച സിനിമയായിരുന്നു വടക്കുനോക്കി യന്ത്രമെങ്കിലും അഭിനയത്തിലും തിരക്കഥാ രചനയിലുമായിരുന്ന ശ്രീനിവാസൻ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. ശ്രീനിവാസൻ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായ ചിന്താവിഷ്ടയായ ശ്യാമള മലയാളിയുടെ ജീവിതപരിസരങ്ങളിലെ കാപട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചിട്ടു. ഒരു സ്ത്രീപക്ഷ സിനിമയെന്ന് കൂടി വിശേഷിപ്പിച്ച് പോകാവുന്ന സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള മലയാള സിനിമയിലെ ഏറ്റവും ചിന്തോദ്ദീപമായ സാമൂഹ്യ വിമർശന സിനിമകളുടെ പട്ടികയെടുത്താൽ ശ്രീനിവാസൻ എന്ന എഴുത്തുകാരൻ്റെ പ്രതിഭാവിലാസം വ്യക്തമാണ്. മലയാള സാഹിത്യത്തിന് വൈക്കം മുഹമ്മദ് ബഷീർ എന്തായിരുന്നോ അതായിരുന്നു മലയാള സിനിമയ്ക്ക് ശ്രീനിവാസൻ.

പ്രധാന ചിത്രങ്ങൾ
നാടോടിക്കാറ്റ്
സന്ദേശം
വടക്കുനോക്കിയന്ത്രം
പട്ടണപ്രവേശം
വരവേൽപ്പ്
മിഥുനം
മഴയെത്തും മുൻപേ
ചിന്താവിഷ്ടയായ ശ്യാമള
ഉദയനാണ് താരം
കഥ പറയുമ്പോൾ
അറബിക്കഥ
പുരസ്കാരങ്ങൾ
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച കഥ- സന്ദേശം (1991)
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച തിരക്കഥ - മഴയെത്തും മുമ്പേ (1995)
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച ജനപ്രിയ സിനിമ - ചിന്താവിഷ്ടയായ ശ്യാമള (1998),
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച ചിത്രം - വടക്കുനോക്കിയന്ത്രം (1989).
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ജൂറിയുടെ പ്രത്യേക അവാർഡ് - തകരച്ചെണ്ട

ദിലീപ് ചിത്രം ഭഭബ എങ്ങനെയുണ്ട് ജനപ്രിയനായകൻ തൂക്കിയോ...?
18/12/2025

ദിലീപ് ചിത്രം ഭഭബ എങ്ങനെയുണ്ട് ജനപ്രിയനായകൻ തൂക്കിയോ...?

ഭഭബ ട്രെയിലർ...!
10/12/2025

ഭഭബ ട്രെയിലർ...!

...

*നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ 6 വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍; ദിലീപിനെ വെറുതെവിട്ടു*  നടിയെ ആക്രമിച്ച കേസില്‍...
08/12/2025

*നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ 6 വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍; ദിലീപിനെ വെറുതെവിട്ടു*

നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞു. കേസിലെ പത്ത് പ്രതികളില്‍ ആദ്യ ആറ് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി.

പള്‍സർ സുനിയടക്കമുള്ള പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞു. അതേസമയം എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടു.

എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കം എല്ലാം പ്രതികളും കോടതിയില്‍ നേരത്തെ ഹാജരായിരുന്നു. ദിലീപ് ആദ്യം തന്റെ അഭിഭാഷകനായ അഡ്വ. രാമൻ പിള്ളയുടെ ഓഫീസിലാണ് ആദ്യമെത്തിയത്. പിന്നീട് അഭിഭാഷകർക്കൊപ്പം കോടതിയിലേക്ക് പോകുകയായിരുന്നു.

ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരെന്നാണ് തെളിഞ്ഞത്. കുറ്റത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പ്രതികള്‍. സംഭവം നടന്ന് 3215 ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്.

ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ദിലീപിനെതിരെ ഗൂഢാലോചന കുറ്റം ചുമത്താനായില്ലെന്ന് കോടതി വിധിയില്‍ പറഞ്ഞു.

  പടം എങ്ങനുണ്ട്?കണ്ടവർ അഭിപ്രായം പറ...!
31/10/2025



പടം എങ്ങനുണ്ട്?
കണ്ടവർ അഭിപ്രായം പറ...!

  Kerala Theatre List 🔥
30/10/2025

Kerala Theatre List 🔥

Address

Iritty
670703

Alerts

Be the first to know and let us send you an email when CINEMA GALLERY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category