04/08/2024
എന്താണ് ബെയ്‌ലി പാലം (baily bridge)
ഇതിനു എങ്ങിനെ ആ പേര് വന്നു
🌉🌉🌉🌉🌉
ബ്രിട്ടിഷുകാർ രണ്ടാം ലോകമഹായുദ്ധസമയത്ത് രൂപപ്പെടുത്തിയതാണ്, ഇത്തരം പാലങ്ങൾ. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്.1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടിഷ് കാരനായ *ഡൊണാൾഡ്* *ബെയിലിയാണ്* ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അതുകൊണ്ടാണ് പാലത്തിനു ബെയ്‌ലി പാലമെന്നു വിളിക്കുന്നതും. ഇവയ്ക്ക് പല ഗുണങ്ങളുമുണ്ട്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും സ്റ്റീൽ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഇതിൻ്റെ ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാം. ക്രൈനിൻ്റെ ആവശ്യം വരുന്നില്ല. പക്ഷെ, ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാം. Civil engineering പ്രവർത്തികൾക്ക് ഇവ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു.
ഇന്ത്യയിൽ ഇത് Army ആവശ്യത്തിനാണ് സാധാരണയായി ഉപയോഗിക്കുന്നത്.
ഇവയുപയോഗിച്ച് താത്കാലികമായി നടപ്പാതകളും അത്യാവശ്യ (യുദ്ധ കാലം, പ്രളയം,കലാപം etc)
ഗതാഗതത്തിനും ഈ പാലം നിർമ്മിക്കുകയും സ്ഥിരമായി പാലം വരുന്നതുവരെ അതവിടെ നിലനിർത്തുകയും ചെയുന്നു വയനാട്ടിൽ ഈ പാലം നിർമ്മിച്ചിരിക്കുന്നത് ഇന്ത്യൻ army ആണ് അവർ അത് നിർമിച്ചു സർക്കാരിന് കൈമാറിയിരിക്കുകയാണ് മാത്രവുമല്ല പുതിയ പാലം വരുന്നത് വരെ അതവിടെ നിലനിർത്താനുള്ള അനുമതിയും നൽകിയിട്ടുണ്ട്.