കാഴ്ച്ച പോരാട്ടം

കാഴ്ച്ച പോരാട്ടം അകകാഴ്ച തിരിച്ചുപിടിക്കാൻ....
പോരാടുന?

എനിക്കും കിം കിഡുക്കിനും ഇംഗ്ലീഷ് അറിയില്ല; നിങ്ങള്‍ ഞങ്ങളെയും പടിക്ക് പുറത്ത് നിറുത്തുമോ?

മിസ്റ്റര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍,

നിങ്ങളുടെ സ്വയംവരം, കൊടിയേറ്റം, മുഖാമുഖം, അനന്തരം, എലിപത്തായം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍ തുടങ്ങി നാലു പെണ്ണുങ്ങള്‍ വരെയുള്ള സിനിമകള്‍ കണ്ടിട്ടുള്ള ഒരു ശരാശരി മലയാളി പ്രേക്ഷകനാണ് ഞാന്‍. സിനിമ കാണാന്‍ ഭാഷ ആവശ്യമില്ലെന്ന് അങ്ങയെ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമൊന്നുമില്ല.

അരവിന്ദന്‍റെയും അടൂരിന്‍റെയും ഷാജി എന്‍. കരുണിന്‍റെയും സിനിമകള്‍ സബ്‌ ടൈറ്റില്‍ ഇല്ലാതെ തന്നെ വിദേശികള്‍ക്ക് പോലും മനസ്സിലാകുന്നതാണ്. പുതിയ തലമുറക്ക് ഏറെ പ്രിയങ്കരനായ കിം കിഡുക്ക്‌ എന്ന കൊറിയന്‍ സംവിധായകന്‍ ഇംഗ്ലീഷ് തുടങ്ങി ഒരു വിദേശ ഭാഷയും അറിയാതെ കൊറിയന്‍ ഭാഷ മാത്രം പ്രയോഗിച്ച് സിനിമയും കൊണ്ട് ലോകം മുഴുവന്‍ കറങ്ങി നടക്കുന്നു.

ഇംഗ്ലീഷ് അറിയില്ലെന്ന കാരണം പറഞ്ഞു നിങ്ങള്‍ കിം കിഡുക്കിനെയും ഫെസ്റ്റിവലിന്‍റെ പടിക്ക് പുറത്ത് നിറുത്തുമോ ? നിങ്ങള്‍ എഴുതിയ ഖണ്ഡനമണ്ഡന സിനിമാ പ്രബന്ധങ്ങള്‍ ഞങ്ങള്‍ വായിച്ചറിഞ്ഞത് മലയാളത്തിലാണ്. വിദേശ സിനിമകള്‍ കാഴ്ചയിലൂടെ അനുഭവിക്കുന്നതിലും മേലെ അനുഭൂതിയൊന്നും സബ് ടൈറ്റിലുകള്‍ തരാറില്ല.

ആത്യന്തികമായി സിനിമ കാഴ്ചയായിരിക്കെ തന്നെ ഭാഷയുടെ കെട്ടിചുറ്റലില്ലാതെ സിനിമ കാണാന്‍ ഞങ്ങളെ അനുവദിക്കണം. ഇല്ലെങ്കില്‍ നിങ്ങളുടെ കാഴ്ച്ചകളുടെ അതിരിനും മുകളിലാണ് പ്രേക്ഷകന്‍റെ ജനാധിപത്യം എന്ന് വിശ്വസിച്ചു കൊണ്ട് ഞങ്ങള്‍ക്ക് തിയ്യേറ്ററുകള്‍ കയ്യേറേണ്ടി വരും.

എന്ന്

വിശ്വസ്തതയോടെ

ഒരു ശരാശരി മലയാളി പ്രേക്ഷകന്‍

(ഒപ്പ്)

Address

Kodungallur

Telephone

09946361872

Website

Alerts

Be the first to know and let us send you an email when കാഴ്ച്ച പോരാട്ടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to കാഴ്ച്ച പോരാട്ടം:

Share

Category