15/04/2026
ORU DUROOHA SAHACHARYATHIL (MAL-2026)
സിനിമയുടെ interval സമയം എഴുതി കാണിക്കുന്നത് പോലെ "കൊള്ളാം"👌🔥 ഇഷ്ടമായി👌❤️
ഒരു "രതീഷ് ബാലകൃഷ്ണ പൊതുവാൾ" പടം🔥
ആ പേര് തന്നെ ആയിരുന്നു സിനിമ കാണാൻ കാത്തിരുന്നത്. പുള്ളിയുടെ Sarcasm ലെവൽ എഴുത്തും അവതരണവും ഒരുപാട് ഇഷ്ടം ആണ്. എൻജോയ് ചെയ്യാറുണ്ട്. ആ പ്രതീക്ഷ തന്നെയാണ് ഇവിടേയും ഉണ്ടായിരുന്നത്. പ്രതീക്ഷിച്ചത് കിട്ടി.
ഒറ്റ കാര്യത്തിലാണ് ഒരു വല്ലായ്മ ഉണ്ടായത് ക്ലൈമാക്സിലെ ചില കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു എന്നു തോന്നി. അത് അത്രമേൽ ആ കഥാപാത്രങ്ങളുമായി connect ആയി എന്നതുകൊണ്ട് കൂടിയാകും തോന്നിയത്.
കുഞ്ചാക്കോ ബോബൻ🔥 ദിലീഷ് പോത്തൻ🔥 സജിൻ ഗോപു🔥 ചിതംബരം🔥 4 പേരും ഗംഭീരം ആയിരുന്നു👌 ആ കഥാപാത്രങ്ങൾ അത്രമേൽ കണക്ട് ആക്കുന്നതിൽ അവരുടെ അഭിനയ പ്രകടനം കാരണം ആയി👌 അത്രമേൽ ഇഷ്ടം ആയി👌
എല്ലാവർക്കും കണക്ട് ആകുന്ന ഒരു പരിപാടി അല്ല പടം... എനിക്ക് നല്ലപോലെ connect ആയി... വർക്ക് ആയി... പ്രത്യേകിച്ച് ആദ്യ പകുതി മികച്ചതായി തോന്നി👌 നല്ലപോലെ ആസ്വദിചാണ് കണ്ടത്. പിന്നെ പതിവ് രീതിയിൽ ഉള്ള സർകാസ്റ്റിക് രചന കൂടി ആകുബോൾ എന്നെ സംബന്ധിച്ചു നല്ലൊരു സിനിമ അനുഭവം കിട്ടി.
മൊത്തത്തിൽ ഒരു രതീഷ് ബാലകൃഷ്ണ പൊതുവാൾ സിനിമയിൽ പ്രതീക്ഷിച്ചത് ഇവിടെയും കിട്ടി. ഇഷ്ടമായി.
സേതു, മധു, ഇളയപ്പൻ മാർക്കോസ്, എല്ലാം മനസ്സിൽ കിടക്കുന്നു❤️👌🔥
Verdict :- GoodOne👌🔥 Reccommended🔥👌 Not everyone cup of tea✌️