Kottayam Trendz

Kottayam Trendz Kottayam is a city in the Indian state of Kerala.It is located in central Kerala and is also the administrative capital of Kottayam district.
(207)

Welcome to Cinema Media. Online promotion for Movies and all Entertainments.

പെൺ പുലികൾ കപ്പ്‌ തൂകി മക്കളേ... Congrats ടീം ഇന്ത്യ
02/11/2025

പെൺ പുലികൾ കപ്പ്‌ തൂകി മക്കളേ... Congrats ടീം ഇന്ത്യ

“അവളെയീ മൈതാനത്തിലേക്കടുപ്പിക്കരുത്അവളീ നാടിന്റെ ശത്രുവാണ് ” എന്ന് ജനം ആർത്ത് വിളിച്ചൊരു പെൺകുട്ടിസ്വന്തം വീട്ടിൽ നിന്ന്...
31/10/2025

“അവളെയീ മൈതാനത്തിലേക്കടുപ്പിക്കരുത്

അവളീ നാടിന്റെ ശത്രുവാണ് ”

എന്ന് ജനം ആർത്ത് വിളിച്ചൊരു പെൺകുട്ടി

സ്വന്തം വീട്ടിൽ നിന്ന് പുറത്താക്കപ്പെടുന്ന പോലെ സ്വന്തമെന്ന് കരുതിയ ക്ലബിൽ നിന്ന് പുറത്താക്കപ്പെട്ട് നാണക്കേടിന്റെ പെരുമഴയിലേക്ക് ഇറങ്ങിയ ദിനങ്ങൾ

ചെയ്യാത്ത തെറ്റിന്റെ പേരിൽ നൂറു കണക്കിനു മനുഷ്യർ ചുറ്റുംകൂടി അപമാനിച്ച ദിനങ്ങളിൽ കരഞ്ഞും സങ്കടപ്പെട്ടും നുറുങ്ങിപ്പോയൊരു പെൺകുട്ടി

അവളെ മൈതാനത്തേക്ക് വിളിച്ച് ആയിരക്കണക്കിന് കാണികളുടെ മുൻപാകെ മാന.ഭംഗപ്പെടുത്തണമെന്ന ആഹ്വാനം വന്നുവെന്ന് ഓർക്കുമ്പോൾ മനസിലാവും എത്ര മാത്രം ഭീഷണികളിലൂടെയാണ് അവളാ ദിനങ്ങളിലൂടെ കടന്നുപോയതെന്ന്

ആ ദുരിത ദിനങ്ങളെ അതി ജീവിച്ചു കേറി വന്നീട്ടും അവളെ കളിക്കാനിറക്കിയാൽ കാര്യമില്ലെന്ന് പറഞ്ഞ് പുറത്തിരുത്തിയ ഒരുപാട് മാച്ചുകൾ

ഒടുവിൽ കഥ മാറുകയാണ്

നാട്ടിൽ എല്ലാരാലും വെറുക്കപ്പെട്ടൊരാൾ പിന്നീടാ നാടിന്റെ രക്ഷകനാവുന്നത് സിനിമകളിൽ കണ്ടീട്ടുണ്ട് പക്ഷെ ഇന്നലെയത് നേരിട്ട് കാണുകയായിരുന്നു

മുംബൈയിലെ ആയിരക്കണക്കിന് മനുഷ്യരെ സാക്ഷി നിർത്തി ജെമീമയെന്ന പെൺകുട്ടി തന്റെ കരങ്ങൾ ആകാശത്തിലേക്കുയർത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ സ്റ്റേഡിയം ആർത്തുവിളിക്കുകയായിരുന്നു

അവൾക്കെതിരെയായിരുന്നില്ല അവൾക്കുവേണ്ടിയായിരുന്നു
ഇന്നലെ അവൾ കരഞ്ഞപ്പോൾ കൂടെ കരഞ്ഞ ഒരുപാട് മനുഷ്യർ

മത്സരത്തിന് ശേഷം അവളുടെ വാക്കുകളുണ്ട് ഈ ദിവസങ്ങളിൽഎല്ലാ ദിവസവും ഞാൻ കരഞ്ഞിട്ടുണ്ട് മാനസികമായി സുഖമില്ലാതായി മത്സരങ്ങൾക്ക് ശേഷം വല്ലാത്ത സങ്കടത്തിലൂടെ കടന്നു പോയി
ഇന്ന് തുടക്കത്തില്‍ ഞാന്‍ കളിക്കുകയായിരുന്നു ഞാന്‍ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു പിന്നീട് ഞാന്‍ തളരാന്‍ തുടങ്ങി അവസാനം, ഞാന്‍ ബൈബിളില്‍ നിന്നുള്ള ഒരു തിരുവചനങ്ങള്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത് നീ അവിടെ നില്‍ക്കുക, ദൈവം എനിക്കു വേണ്ടി പോരാടും ഞാന്‍ അവിടെ നിന്നു, അവന്‍ എനിക്കുവേണ്ടി പോരാടി

ജെമീമ എന്നത് ഇന്നലെ വരെ ഒരു പെൺകുട്ടിയുടെ പേരായിരുന്നു ഇനിയത് ഒരു ചരിത്രമാണ് മറ്റുള്ളവരാൽ ആക്രമിക്കപ്പെട്ട് സങ്കടത്തിലും നാണക്കേടിലും കഴിയുന്നവർക്ക് പലതവണ വായിച്ചു പഠിക്കാവുന്ന ചരിത്രം എത്രയൊക്കെ തളർന്നാലും വീണ്ടും ഉയർത്ത് വരാമെന്ന പുതു ചരിത്രം എഴുതിയവൾ ഒപ്പം ആരൊക്കെ തള്ളിപ്പറഞ്ഞാലും ദൈവം കൂടെയുണ്ടെന്ന വിശ്വാസത്തിന് ആ സങ്കടക്കടലിനെ അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസസാക്ഷ്യം

തള്ളി കളഞ്ഞ കല്ല് മൂലക്കല്ലായി മാറുമെന്ന തിരുവചനം പലരുടെയും ജീവിതത്തിൽ പുതു ചരിത്രങ്ങൾ രചിക്കട്ടെ ❤️

'ഭൂഖണ്ഡത്തിൻ രാജാ' . ഏഷ്യാ കപ്പ് ഇന്ത്യക്ക് പാകിസ്‌താനെ തകർത്ത് ഇന്ത്യക്ക് കിരീടം
28/09/2025

'ഭൂഖണ്ഡത്തിൻ രാജാ' . ഏഷ്യാ കപ്പ് ഇന്ത്യക്ക് പാകിസ്‌താനെ തകർത്ത് ഇന്ത്യക്ക് കിരീടം

ഓണത്തിനു ഒരു തുള്ളി മദ്യം കഴിക്കാത്തവർ ലൈക്ക് 👍അടിച്ചേ 👍🏼👍🏼
08/09/2025

ഓണത്തിനു ഒരു തുള്ളി മദ്യം കഴിക്കാത്തവർ ലൈക്ക് 👍അടിച്ചേ 👍🏼👍🏼

ഈ ചെറ്റകുടിലിൽ നിന്നാണ് നമ്മൾ തുടങ്ങിയത്. തേപ്പ് കഴിയാത്ത വീട് മാത്രമാണ് പലരും കണ്ടിട്ടുള്ളത്. എന്നാൽ അതിനും മുന്നേ ഓലപ്...
27/07/2025

ഈ ചെറ്റകുടിലിൽ നിന്നാണ് നമ്മൾ തുടങ്ങിയത്. തേപ്പ് കഴിയാത്ത വീട് മാത്രമാണ് പലരും കണ്ടിട്ടുള്ളത്. എന്നാൽ അതിനും മുന്നേ ഓലപ്പുരയിൽ കഴിഞ്ഞിരുന്ന ഒരു കാലം കൂടി ഉണ്ടായിരുന്നു. ടിക്ടോക് വന്ന സമയത്ത് അപ്പോൾ തോന്നിയ ഒരു കൗതുകം. അന്ന് പലരും കളിയാക്കി. പിന്നീട് ടിക് ടോക് നിരോധിച്ചതോടെ യൂട്യൂബിലേക്ക് ചേക്കേറി. അവിടുന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. അടച്ചുറപ്പുള്ള വീടായി സ്‌കൂട്ടാറായി കാറായി ഇപ്പോൾ ഇരുനില വീടായി. നിങ്ങളുടെ സ്വപ്‌നങ്ങൾ നിങ്ങൾ കയ്യെത്തി പിടിക്കാൻ ശ്രമിച്ചാൽ മാത്രം മതി സാദ്ധ്യതകൾ നമുക്ക് ചുറ്റും ഉണ്ട്. വെറും ഒരു തുക്കടാ ഫോണുമായി ഓലപ്പുരയിൽ നിന്നും നമുക്ക് ഇവിടെ വരെ എന്താമെങ്കിൽ അതിനപ്പുറം പോകാൻ നിങ്ങൾക്കാകും. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം 🙏🙏🥰🥰

കോട്ടയത്തെ ഏറ്റവും വലിയ പട്ടണം ചങ്ങനാശേരിയാണ്. കോട്ടയം ജില്ലയിലെ പ്രമുഖ പട്ടണങ്ങളുടെ റാങ്കിംഗ് താഴെ കൊടുത്തിരിക്കുന്നു. ...
20/07/2025

കോട്ടയത്തെ ഏറ്റവും വലിയ പട്ടണം ചങ്ങനാശേരിയാണ്. കോട്ടയം ജില്ലയിലെ പ്രമുഖ പട്ടണങ്ങളുടെ റാങ്കിംഗ് താഴെ കൊടുത്തിരിക്കുന്നു. കോട്ടയം നഗരത്തെ ഒഴിവാക്കിയാണ് റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്.

1. ചങ്ങനാശേരി
2. പാലാ
3. വൈക്കം
4. ഏറ്റുമാനൂർ
5. ഈരാറ്റുപേട്ട
6. തലയോലപ്പറമ്പ്
7. കാഞ്ഞിരപ്പള്ളി
8. മുണ്ടക്കയം
9. എരുമേലി
10. പാമ്പാടി
11. കറുകച്ചാൽ
12. മണർകാട്
13. കടുത്തുരുത്തി
14. കുറവിലങ്ങാട്
15. പൊൻകുന്നം.

മലരിക്കൽ ആമ്പൽ സീസൺ ആരംഭിച്ചിട്ടുണ്ട് രാവിലെ ആറ് മുതൽ ഒൻപത് വരെ വന്നാൽ അടിപൊളിയായി കാണാം, വണ്ടികൾ റോഡ് സൈഡിലും അടുത്തുള്...
17/06/2025

മലരിക്കൽ ആമ്പൽ സീസൺ ആരംഭിച്ചിട്ടുണ്ട് രാവിലെ ആറ് മുതൽ ഒൻപത് വരെ വന്നാൽ അടിപൊളിയായി കാണാം, വണ്ടികൾ റോഡ് സൈഡിലും അടുത്തുള്ള വീടുകളിലും പാർക്ക്‌ ചെയ്യാം,ഒരാൾക്ക് നൂറു രൂപ വള്ളത്തിൽ കയറാൻ അര മണിക്കൂർ ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ ഉണ്ട്,പിന്നെ പൂക്കൾ വേണ്ടവർക്ക് അവിടെ വാങ്ങാൻ കിട്ടും

ATTENTION💃നിങ്ങൾ ഒരു വിദ്യാഭ്യാസസ്ഥാപനമോ, സ്റ്റഡി അപ്പോ, അബ്രോഡ്  സ്റ്റഡി ഏജൻസിയോ നടത്തുന്നവരാണോ ?  ഇതാ ഒരു ഗംഭീര ഓഫർ!  ...
17/04/2025

ATTENTION💃
നിങ്ങൾ ഒരു വിദ്യാഭ്യാസസ്ഥാപനമോ, സ്റ്റഡി അപ്പോ, അബ്രോഡ് സ്റ്റഡി ഏജൻസിയോ നടത്തുന്നവരാണോ ? ഇതാ ഒരു ഗംഭീര ഓഫർ!

Address

Kottayam
686001

Telephone

+919633431301

Website

Alerts

Be the first to know and let us send you an email when Kottayam Trendz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Kottayam Trendz:

Share