CelluloiD Motion Pictures

CelluloiD Motion Pictures Celluloid Motion Pictures is a media for online movie promotion Celluloid Motion Pictures is a online media and movie promotion group of xantus .

we promote movies , short films , ads and music album songs.

25/02/2018

രണം

24/02/2018

മോഹൻലാൽ 😚😘

24/02/2018
16/02/2018


Kayamkulam Kochunni

22/01/2018

● ഈട - A Fierce Mix Of Romance & Politics..!● ഈ വർഷം ഏറ്റവുമാദ്യം തന്നെ മികച്ചൊരു സിനിമ കാണാൻ സാധിച്ചതിന്റെ സന്തോഷത്തോടെ...
07/01/2018

● ഈട - A Fierce Mix Of Romance & Politics..!
● ഈ വർഷം ഏറ്റവുമാദ്യം തന്നെ മികച്ചൊരു സിനിമ കാണാൻ സാധിച്ചതിന്റെ സന്തോഷത്തോടെയാണ് ഇതെഴുതുന്നത്..
അങ്ങേയറ്റം റിയലിസ്റ്റിക്കായ മനോഹരമായ പ്രണയവും, അഭിനേതാക്കളുടെ മികവാർന്ന പ്രകടനങ്ങളും മാത്രമല്ല, കണ്ണൂരെന്ന ആക്രമരാഷ്ട്രീയത്തിന്റെ മണ്ണിൽ പലപ്പോഴും ഞാൻ നേരിട്ട് അറിഞ്ഞിട്ടുള്ള, അനുഭവിച്ചിട്ടുള്ള പല സംഭവങ്ങളുടെയും സത്യസന്ധമായ അവതരണം എന്ന നിലയിൽ കൂടിയാണ് ഈട പ്രിയപ്പെട്ടതാവുന്നത്..
● കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിലുള്ള കുടുംബത്തിലെ ഐശ്വര്യയും, സംഘപരിവാര്‍ പശ്ചാത്തലമുള്ള ആനന്ദും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ഈട..
ബന്ധുക്കളും കൂട്ടുകാരും പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറായി നടക്കുന്നവരാണെങ്കിലും മനുഷ്യരെ മനുഷ്യരായി കാണുന്നവരാണ് ആനന്ദും ഐശ്വര്യയും..
എന്നാൽ ഇരു പാർട്ടികളിലും അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന കൊലപാതകങ്ങൾ ഇവരുടെ പ്രണയത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തീരുന്നതാണ് ചിത്രത്തിന്റെ പ്രമേയം..
● കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ അടിസ്ഥാനമാക്കി നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയൊന്നും ഇത്രമേൽ മനസിനെ ആഴത്തിൽ സ്പർശിച്ചിട്ടില്ല..
ആദ്യപകുതി ആനന്ദിന്റെയും ഐശ്വര്യയുടെയും പ്രണയത്തിന്റെ ഊഷ്മളമായ അവതരണമായിരുന്നെകിൽ രണ്ടാം പകുതി കൊലപാതകരാഷ്ട്രീയത്തിന്റെ
ഭീകരതകളാണ്..
● ഒരു പാർട്ടിയുടെയും പക്ഷം ചേരാത്ത, എന്നാൽ കൃത്യമായ നിലപാടുകളുള്ള ചിത്രമാണ് ഈട.
ബോംബേറും, വെട്ടലും, കൊല്ലലുമൊക്കെ അങ്ങേയറ്റം റിയലായി കാണിച്ചത് തിയേറ്ററിൽ ശരിയായ ഭീകരാന്തരീക്ഷം തന്നെയാണ് സൃഷ്ടിച്ചത്.
❤ നിമിഷ സജയൻ ❤
സൂക്ഷ്മമായ എക്സ്പ്രഷൻസ് മുതൽ ചെറിയ വോയ്‌സ് മോഡ്യുലേഷൻ വരെ..
She was Brilliant..!!!

❤ ഷെയിൻ നിഗം ❤
എത്ര ഈസിയായാണ് പുള്ളി ഒരു നാടന്‍ പയ്യനില്‍ നിന്ന് ഇന്ഷുറന്സ് കമ്പനി മാനേജരായി മാറുന്നത്...!!
അങ്ങേയറ്റം സ്വാഭാവികമായ അത്യുജ്വല പ്രകടനം.
● അലൻസിയർ, സുരഭി, സുജിത് ശങ്കർ, മണികണ്ഠൻ തുടങ്ങി സഹതാരങ്ങളുടെ മികവുറ്റ പ്രകടനവും ഈടയുടെ മേന്മയാണ്..
● മുപ്പതോളം സിനിമകളിലും നിരവധി ഡോക്യൂമെന്ട്രികളിലും എഡിറ്റർ ആയി പ്രവർത്തിച്ചിട്ടുള്ള ബി.അജിത്ത്കുമാറിന്റെ ആദ്യ സംവിധാനസംരംഭമാണ് ഈട..
ഏറ്റവും മനോഹരമായ രീതിയിൽ തന്നെ കഥയെ വിഷ്വലൈസ് ചെയ്യാൻ ഇദ്ദേഹതിന് സാധിച്ചിട്ടുണ്ട്..
● ജോൺ പി വർക്കിയും, ചന്ദ്രൻ വയറ്റുമലും ചേർന്നാണ് ചിത്രത്തിനു സംഗീതമൊരുക്കിയിരിക്കുന്നത്..
വന്നുപോകുന്നത് അറിയാൻ പോലും പറ്റാത്തത്രമേൽ ചിത്രതോട് ചേർന്നുനിന്ന പശ്ചാത്തലസംഗീതവും പാട്ടുകളും..

അരുവി - An Absolute Must Watch..!!!● ഇന്നലെ സിനിമ കഴിഞ്ഞപ്പോൾ അനുഭവപ്പെട്ട അതെ ശൂന്യതയാണ് ഇപ്പോൾ അതിനെക്കുറിച്ചു എന്തെങ്...
07/01/2018

അരുവി - An Absolute Must Watch..!!!
● ഇന്നലെ സിനിമ കഴിഞ്ഞപ്പോൾ അനുഭവപ്പെട്ട അതെ ശൂന്യതയാണ് ഇപ്പോൾ അതിനെക്കുറിച്ചു എന്തെങ്കിലും എഴുതാനിരിക്കുമ്പോഴും അനുഭവപ്പെടുന്നത്..
ഒരുപാടൊരുപാട് പറയണമെന്നുണ്ട്.. എന്നാൽ വാക്കുകൾ കിട്ടാത്ത അവസ്ഥ..
അരുവി..
നിസ്സംശയം പറയാം..
ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ച തമിഴ് ചിത്രം..
● അച്ഛന്റെയും അമ്മയുടെയും അനിയന്റെയും സ്നേഹലാളനകളേറ്റു വളർന്ന പെൺകുട്ടിയാണ് അരുവി.. അവളുടെ വളർച്ചയിലെ ഓരോ കാലഘട്ടവും അതിമനോഹരമായി അവതരിപ്പിച്ചു കൊണ്ടാണെന്നു ചിത്രം തുടങ്ങുന്നത്..
ഇവിടെ നിന്നും തന്നെ ചോദ്യം ചെയ്യുന്ന ഒരു സ്പെഷ്യൽ ഫോഴ്‌സ് ഓഫീസറോട് "കൈ വയ്..പാപ്പോം" എന്ന് ചങ്കൂറ്റത്തോടെ പറയുന്ന, " സൊൽരതെല്ലാം സത്യം" എന്ന ടെലിവിഷൻ അദാലത് ഷോയിൽ തനിക്ക് നീതിക്ക് കിട്ടാൻ വേണ്ടി പങ്കെടുക്കുന്ന,സ്വന്തമെന്ന് പറയാൻ ഒരു ട്രാൻസ്ജെണ്ടർ കൂട്ടുകാരി മാത്രമുള്ള തന്റേടിയായ ഇരുപത്തഞ്ചുകാരിയായി അരുവി മാറുന്നു..
ഈ മാറ്റത്തെകുറിച്ചാണ് ചിത്രം പിന്നീട് പറയുന്നത്...
● പല കാര്യങ്ങളും കൂട്ടിക്കുഴച്ചു കാണിച്ചു പ്രേക്ഷകനിൽ ചെറിയൊരു ആശയക്കുഴപ്പം സൃഷ്ട്ടിച്ച ശേഷമാണു ചിത്രം പ്രധാന പ്ലോട്ടിലേക്ക് കടക്കുന്നത്..
ഏറ്റവും അനുയോജ്യമായിടത്തു ഒന്നാം പകുതി അവസാനിക്കുമ്പോൾ മാത്രമാണ് പ്രേക്ഷകന് കാര്യങ്ങൾ ഏതാണ്ട് പിടികിട്ടുന്നത്..
● അതിഥി ബാലൻ..സിംപ്ലി ഫൻറ്റാസ്റ്റിക്ക്..
അരുവിയായി ജീവിക്കുകയായിരുന്നു.. ഒരേ സമയം നിസ്സഹായതയും, സന്തോഷവും, സങ്കടവുമെല്ലാം അനുഭവിക്കുന്ന അരുവിയെ അതിമനോഹരമായി തന്നെ അതിഥി അവതരിപ്പിച്ചു..പ്രത്യേകിച്ചും രണ്ടാം പകുതിയിലെ പെർഫോമൻസ്.. വാക്കുകളില്ല.. തീർച്ചയായും ഈ വർഷത്തെ നേഷണൽ അവാർഡിന് ശക്തയായ ഒരു മത്സരാർഥിയാവും അതിഥിയെന്നുറപ്പാണ്..
എന്താണ് സന്തോഷകരമായ ജീവിതമെന്ന ചോദ്യത്തിന് ടെലിഷൻ ഷോയിൽ അരുവി കൊടുക്കുന്ന രണ്ടു മിനുറ്റിലേറെ ദൈർഘ്യമുള്ള മറുപടി ഓരോരുത്തരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ..
● അരുവിയുടെ കൂട്ടുകാരി എമിലിയെ അവതരിപ്പിച്ചത് ട്രാൻസ്ജൻഡർ അഞ്ജലി വരദനാണ്..
വളരെ മികച്ച പെർഫോമൻസ് ആയിരുന്നു.. ഇവരുടെ ഊഷ്മളായ സൗഹൃദത്തെ ഏറ്റവും ഭംഗിയായി തന്നെ ദൃശ്യവൽക്കരിച്ചിട്ടുണ്ട്..
ടെലിവിഷൻ ഷോ അവതാരകയായി ലക്ഷ്മി ഗോപാലസ്വാമിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്..
ഒരുപക്ഷെ ആ നടിക്ക് ഇക്കാലത്തിനിടക്ക് കിട്ടിയ ഏറ്റവും മികച്ച വേഷം ഇത് തന്നെയാവും..
ഭൂരിഭാഗവും പുതുമുഖങ്ങളായിരുന്നു.. വൃദ്ധനായ സെക്യൂരിറ്റി ഓഫീസർ മുതൽ റൂംബോയുടെ വേഷം ചെയ്ത പയ്യൻ പോലും വളരെ നാച്വറലായ പ്രകടനമാണ് കാഴ്ച വെച്ചത്..
● വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ ചിത്രം ചർച്ച ചെയ്യുന്നുണ്ട്..
പെണ്ണിന്നെ ഒരു ശരീരം മാത്രമായി കാണുന്ന സമൂഹത്തെ മുതൽ TRP റേറ്റിങ്ങിനു വേണ്ടി ഏതറ്റം വരെയും പോകുന്ന ചാനലുകാരെ അടക്കം പലതിനെയും ചിത്രം ശക്തമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്.. ആക്ഷേപഹാസ്യമാണ് ചിത്രത്തിന്റെ രാഷ്ട്രീയം പറയാൻ കൂടുതലായും സംവിധായകൻ അരുൺ പ്രഭു ഉപയോഗിച്ചിരിക്കുന്നത്..
● പല മൂഡുകളിലേക്ക് പൊടുന്നനെ മാറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന് അതാത് രീതിയിലാണ് ഷെല്ലി കലിസ്റ്റ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.. ബിന്ദുവിന്റേയും വേദാന്ത് ഭരദ്വാജിന്റെയും സംഗീതവും ഏറ്റവും മികച്ചതായിരുന്നു..
● എടുത്തു പറയാൻ ഒരു കുറ്റം പോലും ഇല്ലാത്ത, ഉടനെയൊന്നും മനസ്സിൽ നിന്ന് മായാൻ സാധ്യതയില്ലാത്ത അതിമനോഹരമായ ചിത്രം..
ഈ വർഷം തീരാൻ ഒരു ദിവസം കൂടി ബാക്കിനിൽക്കെ ഇനി മറ്റു സിനിമകളൊന്നും തിയേറ്ററിൽ നിന്ന് കാണാൻ പ്ലാനില്ല..
അരുവിയോടെയാണ് ഈ വർഷത്തെ എന്റെ തിയേറ്റർ അനുഭവങ്ങൾ അവസാനിക്കുന്നത് എന്നത് തന്നെ ഏറ്റവും സന്തോഷമുള്ള കാര്യമാണ്..
(വളരെ ചുരുക്കം തിയേറ്ററുകളിൽ മാത്രമേ ചിത്രം റിലീസ് ചെയ്തിട്ടുള്ളു.. അടുത്തെവിടെയെങ്കിലും ചിത്രമുണ്ടെങ്കിൽ അതൊരു ഭാഗ്യമായി കണക്കാക്കി തീർച്ചയായും കാണാൻ ശ്രമിക്കുക.

വിമാനം - A Joyous Flight..!● മാനത്തു പറക്കുന്ന പക്ഷികളെ നോക്കി അവയെപോലെ ചിറകുവിരിച്ച് മേഘങ്ങൾക്കിടയിലൂടെ പറക്കണമെന്നു ഒര...
07/01/2018

വിമാനം - A Joyous Flight..!

● മാനത്തു പറക്കുന്ന പക്ഷികളെ നോക്കി അവയെപോലെ ചിറകുവിരിച്ച് മേഘങ്ങൾക്കിടയിലൂടെ പറക്കണമെന്നു ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുണ്ടാവില്ല..
പറക്കണമെന്ന മനുഷ്യന്റെ ആഗ്രഹത്തിന് ഏതാണ്ട് മനുഷ്യരാശിയോളം തന്നെ പഴക്കം കാണും..
● ശരീര വൈകല്യങ്ങളെ മറികടന്നു സ്വന്തമായി വിമാനമുണ്ടാക്കി പറപ്പിച്ച സജി തോമസ് എന്നയാളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് നവാഗതനായ പ്രദീപ് നായർ വിമാനം ഒരുക്കിയിരിക്കുന്നത്..
● ഏഴാമത്തെ വയസ്സിൽ പറക്കണമെന്ന തന്റെ ആഗ്രഹം പൂർത്തീകരിക്കാനായി വിമാനം നിർമ്മിച്ചു തുടങ്ങുകയാണ് വെങ്കിടി.
തന്‍റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി വെങ്കിടി നടത്തുന്ന ശ്രമങ്ങളുടെയും,അതിലെ ജയപരാജയങ്ങളുടെയും, അവന്‍റെ പ്രണയിനിയായ ജാനകിയുടെയും കൂടെ കഥയാണ് വിമാനം.
● പുതുമയുള്ള കഥയോ, അപ്രതീക്ഷിതമായ വഴിത്തിരിവുകളോ ഇല്ലെങ്കിലും ലളിതമായ ഒരു കഥയെ ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രദീപ്.നായർ ദൃശ്യവൽക്കരിച്ചിട്ടുണ്ട്..
വാച്യമായ കഥാഗതിയാണെങ്കിൽ കൂടി പ്രേക്ഷകന്റെയുള്ളിൽ
ഉദ്വെഗം നിറയ്ക്കാനും നൊമ്പരപെടുത്താനും ചിത്രത്തിനാവുന്നുണ്ട്..
● ഏതാനും സിനിമകളിലായി കണ്ടുവരുന്ന "വിഗ് ദുരന്തം" ഇത്തവണയും അവർത്തിച്ചതൊഴിച്ചാൽ, വേഷത്തിലും, സംഭാഷണ ശൈലിയിലും മാറ്റങ്ങൾ വരുത്തി മികച്ച രീതിയിൽ തന്നെയാണ് പൃഥ്വിരാജ് വെങ്കിടിയെ അവതരിപ്പിച്ചത്.
ജാനകിയായി, എബിയിലൂടെ അരങ്ങേറ്റം കുറിച്ച ദുർഗ കൃഷ്ണനും മികച്ച പ്രകടനം കാഴ്ച വെച്ചു..
● അലൻസിയർ, കരമന സുധീർ, ലെന എന്നിവരുടെ മികച്ച പ്രകടനവും വിമാനത്തിന്റെ മേന്മയാണ്. ഷെഹനാദ് ജലാൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ആകാശത്തിൽ നിന്നുള്ള രംഗങ്ങളും, പ്ലെയിൻ ക്രാഷും മറ്റും ഭംഗിയായി അദ്ദേഹം ഒപ്പിയെടുത്തിട്ടുണ്ട്..
● ഗോപിസുന്ദറിന്റെ ഗാനങ്ങൾ ഓർമയിൽ നിൽക്കുന്നില്ലെങ്കിലും,പശ്ചാത്തല സംഗീതം മികച്ചതായിരുന്നു.
അതുപോലെ ചിത്രത്തിലെ മേക്ക്അപ്പും, കലാസംവിധാനവും എടുത്ത് പറയേണ്ടവയാണ്. എൺപതുകളിലെ നാട്ടിൻപുറത്തെ ഭംഗിയായി തന്നെ ചിത്രത്തിൽ സൃഷ്ടിച്ചെടുത്തിട്ടുണ്ട്..
● നിറഞ്ഞ മനസ്സോടെ തന്നെ പ്രേക്ഷകനെ തിയേറ്ററിൽ നിന്നിറക്കുന്ന ചിത്രമാണ് വിമാനം. കുടുംബത്തോടൊപ്പം ഒരു ഫീൽ ഗുഡ് മൂവി കാണാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ടിക്കറ്റെടുക്കാം..

ആട് 2 - An Ultimate Fun Ride...!!!● ആടിൻറെ ഒന്നാം ഭാഗം തീരെ ഇഷ്ടമാവാതിരുന്നയാളാണ് ഞാൻ.. രണ്ടാം ഭാഗം അന്നൗൻസ് ചെയ്തപ്പോൾ ...
07/01/2018

ആട് 2 - An Ultimate Fun Ride...!!!
● ആടിൻറെ ഒന്നാം ഭാഗം തീരെ ഇഷ്ടമാവാതിരുന്നയാളാണ് ഞാൻ..
രണ്ടാം ഭാഗം അന്നൗൻസ് ചെയ്തപ്പോൾ വലിയ പ്രതീക്ഷയൊന്നും തോന്നിയതുമില്ല..
ഇന്നലെ ആട് 2 കാണാൻ പോകുന്നതിനു മുന്നേ ഒന്നാം ഭാഗം ഒരു വട്ടം കൂടി ഇരുന്നു കണ്ടു..
സത്യം പറയാലോ..
ഒരു മൂഡിൽ ഇരുന്നു കണ്ടപ്പോൾ പടം ശരിക്കുമങ്ങു എന്ജോയ് ചെയ്തു..
അതെ മൂഡിൽ തന്നെ ഉച്ചക്ക് ആട് 2വിനും കേറി..
എന്താ ഒരോളം..!!
രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല...
പൊട്ടിച്ചിരിച്ച്‌, കയ്യടിച്ച്‌ , വിസിലടിച്ച്‌ ആഘോഷിച്ച്‌ ഒരു പടം കാണുന്നത് ഒരുപാട് നാളുകൾക്ക് ശേഷമാണ്..
● ഒന്നാം ഭാഗത്തിൽ നീലക്കൊടുവേലി ആണെങ്കിൽ ഇത്തവണ മറ്റൊരു സാധനമാണ് ഷാജി പാപ്പന്റെയും കൂട്ടരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്..
ഈയൊരു വസ്തുവിലേക്ക് ഓരോ കഥാപാത്രത്തെയും ബന്ധപ്പെടുത്തി അതിരസകരമായാണ് ചിത്രം മുന്നോട് നീങ്ങുന്നത്..
ഡയലോഗുകളാണ് പ്രധാന ഹൈലൈറ്റ്..
തീർച്ചയായും ഇനിയങ്ങോട്ട് നമ്മുടെയൊക്കെ നിത്യജീവിതത്തിൽ പറയാനും കേൾക്കാനും സാധ്യതയുള്ള ഒരുപാട് രസികൻ ഡയലോഗുകൾ ചിത്രത്തിലുണ്ട്..
● ഇരുനിറത്തിലുള്ള മുണ്ടും, ജുബ്ബയും, മുറുക്കി ചുവന്ന വായും, കഴുത്തിലൊരു കൊന്തയും, മാറാത്ത നടുവേദനയുമായി നടക്കുന്ന ഷാജി പാപ്പനെ ജയസൂര്യ ഏറ്റവും പൂർണതയിൽ തന്നെ അവതരിപ്പിച്ചു..
പാപ്പൻ കഴിഞ്ഞാൽ വിനായകന്റെ ഡൂഡാണ് ചിത്രത്തിലെ താരം..
അന്യായ ഡയലോഗ് ഡെലിവെറിയും കിടിലൻ പെർഫോമൻസും..
അറയ്ക്കൽ അബുവും, ക്ളീറ്റസും, കഞ്ചാവ് സോമനും സർബത്ത് ഷമീറുമൊക്കെ ഒന്നാം ഭാഗത്തേക്കാൾ നന്നായി തോന്നിയപ്പോൾ സാത്താൻ സേവ്യറും, ബൈജുവിന്റെ കഥാപാത്രവും നിരാശപ്പെടുത്തി..
● തീർച്ചയായും മിഥുൻ മാനുവൽ തന്നെയാണ് ആടിലെ താരം..
തന്റെ രസകരമായ കഥയെ ഏറ്റവും ഭംഗിയായി തന്നെ തിരശീലയിലെത്തിക്കുന്നതിൽ മിഥുൻ പൂർണമായി വിജയിച്ചിട്ടുണ്ട്..
പരാജയമായിരുന്നിട്ടു കൂടി ആടിനൊരു രണ്ടാം ഭാഗമൊരുക്കാൻ കൂടെനിന്ന നിർമ്മാതാവ് വിജയ് ബാബുവിനും കൂടി അർഹതപ്പെട്ടതാണ് ചിത്രത്തിന്റെ വിജയം..
● ആകെമൊത്തം ഒരു ഫണ്ണി മൂഡ് സൃഷ്ടിക്കുന്നതിൽ ഷാൻ റഹ്മാന്റെ സംഗീതം വഹിച്ച പങ്ക് വളരെ വലുതാണ്..
ഓരോ കഥാപാത്രത്തിന്റെയും ഇൻട്രോ സോങ് കുറച്ചധികം എനർജി നിറച്ചാണ് പുള്ളി ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്..
ഏറ്റവും അനുയോജ്യമായ പശ്ചാത്തല സംഗീതവും ഫെസ്റ്റീവ് മൂഡിലുള്ള പാട്ടുകളും ഷാൻ ചിട്ടപ്പെടുത്തിയിട്ടുണ്ട്..
● ഈ അവധിക്കാലത്ത് കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചു കാണാനുള്ള എല്ലാ ചേരുവകളുമുള്ള നല്ല ഉഷാർ പടമാണ് ആട് 2 .. "ടിക്കറ്റ് കിട്ടുമെങ്കിൽ" നിറഞ്ഞ സദസ്സിൽ തന്നെയിരുന്ന് ആഘോഷിച്ചു കാണുക.. :D

●മായാനദി ∙ ഏഴോളം സിനിമകൾ തിയേറ്ററിലുണ്ടായിട്ടും ആദ്യം കാണാൻ മായാനദി തന്നെ തിരഞ്ഞെടുത്തത് തീർച്ചയായും ആഷിക് അബുവിലുള്ള വി...
07/01/2018

●മായാനദി

∙ ഏഴോളം സിനിമകൾ തിയേറ്ററിലുണ്ടായിട്ടും ആദ്യം കാണാൻ മായാനദി തന്നെ തിരഞ്ഞെടുത്തത് തീർച്ചയായും ആഷിക് അബുവിലുള്ള വിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്..
വിരലിലെണ്ണാവുന്ന പ്രേക്ഷർ ഓരോരുത്തരും നിറഞ്ഞ കയ്യടികളോടെ തിയേറ്റര്‍ വിട്ടപ്പോള്‍ നിറഞ്ഞ കണ്ണുകളോടെയാണ് ഞാനിറങ്ങിയത്..
സിനിമ മനസ്സില്‍ അവശേഷിപ്പിച്ച നീറ്റല്‍ അത്രക്ക് വലുതായിരുന്നു..
∙ ഏറെ പ്രാരാബ്ധങ്ങള്‍ക്കിടയിലും ഒരു നായികയവണമെന്ന മോഹത്തെ നെഞ്ചോടു ചേർത്ത് അതിനു വേണ്ടി പരിശ്രമിക്കുന്ന അപര്‍ണ..
അവളുടെ കാമുകന്‍ മാത്തന്‍..
ഒരിക്കല്‍ നഷ്ടപെട്ട, എന്നാല്‍ പ്രതീക്ഷകള്‍ വറ്റാത്ത ഇവരുടെ പ്രണയം..
അതിലെ കാത്തിരിപ്പ്, നോവ്...
ഇതാണ് മായാനദി..
∙ വളരെ ചെറിയൊരു പ്ലോട്ടിന്‍റെ അതിമനോഹരമായ അവതരണമാണ് ചിത്രം..
തെറ്റും ശരിയും, നല്ലതും, ചീത്തയും ചെയ്യുന്ന പ്രേക്ഷകര്‍ക്ക് പരിചയം തോന്നുന്ന ഒരുപിടി കഥാപാത്രങ്ങള്‍.. അവരുടെ ജീവിതം..
∙ ഐശ്വര്യാ ലക്ഷ്മിയാണ് ചിത്രത്തിലെ മുഖ്യ ആകർഷണം.. സെക്സ് ഒരു ഉടമ്പടിയല്ലെന്നും, മരണത്തെക്കാള്‍ വേദന വിശ്വാസവഞ്ചനയ്ക്ക് നല്കാന്‍ കഴിയുമെന്നും വിശ്വസിക്കുന്ന, ഉള്ളില്‍ നിറഞ്ഞു തുളുമ്പുന്ന വേദനയിലും പുഞ്ചിരിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന അപര്‍ണ...
തന്‍റെ രണ്ടാമത്തെ സിനിമയില്‍ തന്നെ ഇത്രയും മനോഹരമായ പ്രകടനം കാഴ്ച വെച്ച ഐശ്വര്യക്ക് തന്നെയാണ് ആദ്യത്തെ കയ്യടി..
∙ ടോവിനോയുടെ മാത്തന്‍ തീര്‍ച്ചയായും അദ്ധേഹത്തിന്റെ അഭിനയജീവിതത്തിലെ മികച്ചൊരു കഥാപാത്രം തന്നെയാണ്..
ഇന്റെൻസ് ആയ പ്രണയ രംഗങ്ങളിൽ ഫഹദിന് ശേഷം മികച്ച പ്രകടനം കാഴ്ച വെക്കാൻ ടോവിനോക്കായി.
പതിവ് നായക സങ്കല്പങ്ങളില്‍ നിന്ന് ഒരുപാട് മാറി നില്‍ക്കുന്ന മാത്തന്‍ ടോവിനോയുടെ കയ്യില്‍ ഭദ്രമായിരുന്നു..
∙ ഒന്നോ രണ്ടോ സീനില്‍ വന്നുപോയവര്‍ക്ക് പോലും ചിത്രത്തില്‍ കൃത്യമായ സ്പേസ് ഉണ്ട്.. അത്രമേൽ നാച്വറലായ പ്രകടനമാണ് ഓരോരുത്തരും കാഴ്ച വെച്ചത്..
∙ ഒരു ഇമോഷണൽ ഡ്രാമയെ ഇത്രയും ഹൃദ്യമായി ചിത്രീകരിച്ച ആഷിക് അബുവിനാണ് ചിത്രത്തിന്റെ എല്ലാ ക്രെഡിറ്റും..
അതിമനോഹരമായ ഒട്ടനവധി ഫ്രയിമുകളാൽ സമ്പന്നമാണ് മായാനദി.. അതിനു ഭംഗി കൂട്ടാൻ റെക്സ് വിജയൻറെ സംഗീതവും..

Address

Kozhikode
673006

Website

Alerts

Be the first to know and let us send you an email when CelluloiD Motion Pictures posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category