24/12/2018
****എന്റെ ഉമ്മാന്റെ പേര്****
എപ്പോളും വ്യത്യസ്തതകൾ തേടിപ്പോകുന്ന ടോവിനോ നായകനായ പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര് .വാപ്പ ഹൈദറിന്റെ മരണത്തിനു ശേഷം ഒറ്റക്കാവുന്ന ഹമീദ് തന്റെ സന്തതസഹചാരിയായ
ബീരാനോടൊപ്പം തന്റെ ഉപ്പയുടെ രണ്ടു ഭാര്യമാരിൽ ആരാണ് തന്റെ ഉമ്മ എന്നറിയാൻ നടത്തുന്ന യാത്രയാണ് ചിത്രം .
നാടകീയരംഗങ്ങളില്‍പോലും നിലനിര്‍ത്തിയിരിക്കുന്ന ഹാസ്യമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
കുറേ നിഷ്‌കളങ്കതയും കുറച്ച് കുരുട്ടുബുദ്ധിയുമുള്ള ഹമീദ് എന്ന കഥാപാത്രം ടോവിനോയ്ക്ക് കരിയറില്‍ ഓര്‍മിച്ചിരിക്കാവുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ്. ഹരീഷ് കണാരന്റെ ബീരാനാണ് തിളക്കമുള്ള മറ്റൊരു സാന്നിധ്യം. സാന്ദര്‍ഭികമായ നര്‍മംകൊണ്ട് ബീരാനാണ് ചിത്രത്തിന്റെ ആദ്യപകുതിയെ ഒഴുക്കുള്ളതാക്കുന്നത്. ആയിശു ഉമ്മ എന്ന കഥാപാത്രം ഏറെ നന്നായി കൈകാര്യം ചെയ്യാനും ഉർവശിക്ക് കഴിഞ്ഞിട്ടുണ്ട്.
പുതമ ഉള്ളയൊരു അവതരണമാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ് ..തിരക്കഥയൊരുക്കിയ ശരത് ആര്‍. നാഥും സംവിധായകന്‍ ജോസ് സെബാസ്റ്റ്യനും രംഗങ്ങളും സംഭാഷണങ്ങളുമൊരുക്കുന്നതില്‍ മികച്ച കയ്യടക്കമാണ് കാണിച്ചിരിക്കുന്നത്.
മരണത്തെ കുറിച്ച് കുറച്ചു തത്വചിന്തകളും ചിത്രം പങ്കുവെക്കുന്നുണ്ട് .
ഗോപി സുന്ദറിന്റെ ഗാനങ്ങളും
Jordi Planell Closa ude
സിനിമാട്ടോഗ്രാഫ്യും നന്നായിരുന്നു .അത് ചിത്രത്തോട് ചേർന്ന നിന്നു
അതിവൈകാരികതയിലേക്ക് നീങ്ങാതെ നര്‍മത്തില്‍ പൊതിഞ്ഞ അവതരണമാണ് ചിത്രത്തെ മികച്ചൊരു അനുഭവമാക്കിമാറ്റുന്നത്... Simple & Humble
ജോസ് സെബാസ്റ്റ്യൻ എന്ന സംവിധായകനിൽ നിന്ന് ഇനിയും നിരവധി വ്യത്യസ്ത ചിത്രങ്ങൾ പ്രധീക്ഷിക്കുന്നു ...
Overall 3/5