29/11/2025
ഇന്ന് ശിവ രഞ്ജിനി എന്ന നവ സംവിധായികയുടെ KSFDC നിർമിച്ച വിക്ടോറിയ എന്ന സിനിമ കണ്ടു. തീയേറ്ററിൽഏകദേശം ഒരു അൻപതു പേര്..ഒരേ ഒരു ലൊക്കേഷനിൽ സംഭവിക്കുന്ന സിനിമ (ഞാൻ തുടക്കത്തിലെ ബസ് യാത്ര,കൂട്ടുന്നില്ല)ഒരു ബ്യൂട്ടി പാർലർ, അതിനുള്ളിൽ ഉള്ള കഥ പശ്ചാത്തലം..ഒരു നിമിഷം പോലും കഥയിൽ നിന്നും നിങ്ങൾ വഴുതി പോകില്ല.. എനിക്ക് ഏറ്റവും നന്നായി തോന്നിയത് ഇതിന്റെ കാസ്റ്റിങ് ആണ്.. എത്ര കൃത്യമായ കാസ്റ്റിങ്...പതിനൊന്നു സ്ത്രീകൾ.. അവരെ നമ്മൾ ഒരു ബ്യൂട്ടി പാർലറിൽ ആണ് കാണുന്നതെങ്കിലും
ഓരോരുത്തരും നമ്മൾ ജീവിതത്തിൽ എവിടെ യൊക്കെയോ കാണുന്നവർ...ഇന്നത്തെ യുവതത്തിന്റെ ആഹ്ലാദവും അതെ സമയം ആശങ്കകളും ബന്ധങ്ങളുടെ വിശകലനങ്ങളും അതിന്റെ തീവ്രതകളും ശിവരഞ്ജിനി കൃത്യമായി കാണിക്കുന്നു.. എന്റെ പ്രിയ സുഹൃത്തുക്കളായ KSFDC യിലെ രാധാകൃഷ്ണൻ, സ്മിജിത്, അനൂപ്, എന്നിവരുടെ സൗണ്ട് ഡിസൈൻ, മിക്സിങ് ലൊക്കേഷൻ സിങ്ക് സൗണ്ട് എന്നിവ അതിമനോഹരമാണ്.. ലൊക്കേഷൻ റെക്കോർഡിസ്റ്റ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.. ഒരു ശബ്ദം പോലും നിങ്ങൾ ഇതിൽ കേൾക്കാതിരിക്കില്ല..ആനന്ദ് രവി യുടെ ക്യാമറ സിനിമയോട് ചേർന്ന് സഞ്ചരിക്കുന്നു.. ഒരു നിമിഷം പോലും ഒരു ക്യാമറ പ്രെസെൻസ് നിങ്ങൾക്ക് തോന്നില്ല.. 95% ഒരു റൂമിൽ മാത്രം ഉള്ള സിനിമയിൽ പ്രേക്ഷകരെ ഒരു നിമിഷം പോലും റീലാക്സ് ചെയ്യാൻ വിടാതെ സിനിമയുടെ കൂടെ ചേർത്ത് നിർത്താൻ ശിവ രഞ്ജിനി ക്ക് കഴിഞ്ഞിരിക്കുന്നു.. അഭിനന്ദനങ്ങൾ.