Chakkaras Media

Chakkaras Media movies football technology

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ഒരു ബ്ലേഡും സ്‌ട്രോയും കൊണ്ട് ഡോക്ടർമാർ തിരികെ വിളിച്ചത് പൊലിഞ്ഞുപോയേക്കാവുന്ന ഒരു ജീവൻ! റ...
23/12/2025

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ഒരു ബ്ലേഡും സ്‌ട്രോയും കൊണ്ട് ഡോക്ടർമാർ തിരികെ വിളിച്ചത് പൊലിഞ്ഞുപോയേക്കാവുന്ന ഒരു ജീവൻ!

റോഡിൽ ചോരയിൽ കുളിച്ച്, ശ്വാസമെടുക്കാനാകാതെ പിടയുന്ന യുവാവ്... ചുറ്റും കൂടിനിൽക്കുന്നവരുടെ നിസ്സഹായത... ആശുപത്രിയിലെത്തിക്കാൻ പോലും സമയമില്ലാത്ത ആ നിമിഷം! അവിടെയാണ് ദൈവത്തെപ്പോലെ ആ മൂന്ന് ഡോക്ടർമാർ അവതരിച്ചത്.

എറണാകുളം ഉദയംപേരൂരിലെ റോഡരികിൽ നടന്നത് അക്ഷരാർത്ഥത്തിൽ ഒരു അത്ഭുതമായിരുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ശ്വാസനാളം അടഞ്ഞ് 'റെസ്പിറേറ്ററി അറസ്റ്റ്' എന്ന അവസ്ഥയിലായിരുന്നു ബൈക്ക് യാത്രക്കാരനായ ലിനീഷ്.

ആ വഴിയെത്തിയ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ (ഇന്ദിര ഗാന്ധി ഹോസ്പിറ്റൽ), ഡോ. മനൂപ് (കോട്ടയം മെഡിക്കൽ കോളേജ്) എന്നിവർക്ക് മുന്നിൽ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രി വരെ കാത്തിരുന്നാൽ ആ ജീവൻ നഷ്ടപ്പെടും.

പിന്നെ നടന്നത് മനോധൈര്യത്തിന്റെ അടിയന്തര ശസ്ത്രക്രിയ! 🚑
കയ്യിൽ സർജിക്കൽ ഉപകരണങ്ങളില്ല. നാട്ടുകാർ ഓടിപ്പോയി വാങ്ങിക്കൊടുത്ത ഒരു ഷേവിങ്ങ് ബ്ലേഡും, ഫ്രൂട്ടി കുടിക്കുന്ന സ്‌ട്രോയും!

റോഡരികിൽ വെച്ച് ബ്ലേഡ് കൊണ്ട് ശ്വാസനാളം തുറന്ന്, സ്‌ട്രോ അതിലേക്ക് കടത്തിവിട്ട് അവർ ആ യുവാവിന് ശ്വാസം നൽകി. നാട്ടുക്കാരും പോലീസും മൊബൈൽ ഫ്ലാഷ് ലൈറ്റ് തെളിയിച്ച് വെളിച്ചം നൽകി കൂടെ നിന്നു.

വൈറ്റില വെൽകെയർ ആശുപത്രിയിൽ എത്തിക്കുമ്പോൾ ആ യുവാവിന്റെ ജീവൻ സുരക്ഷിതമായിരുന്നു. പ്രിയപ്പെട്ട ഡോക്ടർമാർക്ക് ബിഗ് സല്യൂട്ട് . കണ്മുന്നിൽ കണ്ട ജീവനെ കൈവിടാതെ പോരാടിയ നിങ്ങളാണ് യഥാർത്ഥ ഹീറോകൾ!

Courtsey .0

14/12/2025
14/12/2025
വിധി വന്നതോടെ കോടതിയ്ക്ക് മുൻപിൽ തടിച്ചു കൂടിയ നൂറ് കണക്കിന് പേര് ആർത്തലച്ചും തെറി വിളിയുമായി റിപ്പോർട്ടർ ടിവി ജേർണലിസ്റ...
08/12/2025

വിധി വന്നതോടെ കോടതിയ്ക്ക് മുൻപിൽ തടിച്ചു കൂടിയ നൂറ് കണക്കിന് പേര് ആർത്തലച്ചും തെറി വിളിയുമായി റിപ്പോർട്ടർ ടിവി ജേർണലിസ്റ്റ് റോഷിപാലിന് നേരെ പാഞ്ഞടുക്കുന്നു.
ഇപ്പൊ അടി വീഴുമെന്ന് ഉറപ്പായും തോന്നി. അത്‌ പോലെയായിരുന്നു ദിലീപ് അനുകൂലികളുടെ പ്രകടനം.
അത്രയും ആൾക്കൂട്ടം അറ്റാക്ക് ചെയ്യാനായി ചുറ്റും വളഞ്ഞിട്ടും ഇങ്ങേര് കാണിച്ച ആ മനസ്ഥയ്‌ര്യമാണ് അദ്‌ഭുദപ്പെടുത്തിയത്..
''നിങ്ങളെന്ത് ചെയ്താലും ശരി അവൾക്കൊപ്പം തന്നെയാണ് അതിന്നും നാളെയും അങ്ങിനെ തന്നെയായിരിക്കുമെന്ന് പുള്ളി റിപ്പീറ്റ് ചെയ്ത് ഉറക്കെ തന്നെ പറഞ്ഞു കൊണ്ടിരുന്നു..''
അയാൾക്ക് നേരെ ഉയരുന്ന പൂരത്തെറി കൾ ബാക്ക് ഗ്രൗണ്ടിൽ കേൾക്കാം..
''ഞാനിതിലും വലുത് കണ്ടിട്ടുണ്ട്.. ഇത് കൊണ്ടൊന്നും ഭയക്കില്ല എന്ന് ആവർത്തിച്ചു പറഞ്ഞപ്പോൾ ആക്രമിക്കാൻ വന്നവർ ലേശമൊന്ന് ഒതുങ്ങി..
ആരുമൊന്ന് അല്പം പതുങ്ങി പോകുന്ന സാഹചര്യത്തിലും ഈ ചെറിയ മനുഷ്യൻ മനസുറപ്പ് കൊണ്ട് അദ്‌ഭുദപ്പെടുത്തി.
റോഷിപാൽ. റിപ്പോർട്ടർ TV.🔥...... ........ .......... ......... ......... ....

Courtesy' തീക്കുട്ടി page

30/11/2025

100%✅

ചിക്കിങ്ങിന്റെ 25th anniversary offer  nov 30 വരെ ആണ് ഇന്നലെ കിട്ടി ബോധിച്ചു Worth item ✅പകൽ ആണ് എനിക്ക് കിട്ടിയത്  നിങ്...
26/11/2025

ചിക്കിങ്ങിന്റെ 25th anniversary offer nov 30 വരെ ആണ്
ഇന്നലെ കിട്ടി ബോധിച്ചു
Worth item ✅
പകൽ ആണ് എനിക്ക് കിട്ടിയത് നിങ്ങളുടെ അടുത്തുള്ള chickingil contact ചെയ്യൂ ഉച്ചക്ക് തന്നെ try ചെയ്യുന്നതാണ് നല്ലത് കുറെ പേർക് കിട്ടിയിട്ടില്ല

25/11/2025

രണ്ടും ഒരുമിച്ച്

ഫുട്ബോൾ കാണാത്ത ആളുകൾ വിചാരിച്ചു വെച്ചിരിക്കുന്നത് ലോകത്ത് ഏറ്റവും കൂടുതൽ ഔട്ട്സൈഡ് ബോക്സ് ഗോളുകൾ ഉള്ളത് റൊണാൾഡോക്ക് ആണെ...
25/11/2025

ഫുട്ബോൾ കാണാത്ത ആളുകൾ വിചാരിച്ചു വെച്ചിരിക്കുന്നത് ലോകത്ത് ഏറ്റവും കൂടുതൽ ഔട്ട്സൈഡ് ബോക്സ് ഗോളുകൾ ഉള്ളത് റൊണാൾഡോക്ക് ആണെന്നാണ്.

യഥാർത്ഥത്തിൽ ഏറ്റവും കൂടുതൽ ബോക്സിന് വെളിയിൽ നിന്നും ഗോളുകൾ ഉള്ള മെസ്സിയുടെ പേരിലാണ്.
അത് മാത്രമല്ല outside box goals 100 എണ്ണം നേടിയ ഒരേ ഒരു കളിക്കാരനാണ് മെസ്സി.

കഴിഞ്ഞ 5 വർഷം കൊണ്ട് മെസ്സി 58 outside box goals score ചെയ്തിട്ടുണ്ട് , രണ്ടാമത് ഉള്ളത് കെവിൻ ഡി ബ്രൂണെ 31 ഗോളുകൾ ആണ് ഉള്ളത്.

ലോകകപ്പിൽ മെസ്സിക്ക് 4 ഔട്ട്സൈഡ് ബോക്സ് ഗോളുകൾ ഉണ്ട്, അടുത്ത ലോകകപ്പിൽ ഒരെണ്ണം കൂടെ നേടിയ അത് റെക്കോർഡ് ആണ്.
Kdpad

Leo🩷
24/11/2025

Leo🩷

Address

Perinthalmanna
Perintalmanna
679322

Website

Alerts

Be the first to know and let us send you an email when Chakkaras Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share