Kerala Movie Update

Directions Website

Kerala Movie Update Your daily Source Of Entertainment from mollywood!

അനിരുദ്ധ് രവിചന്ദറിന്റെ തരംഗമായ ‘താളം ട്രിപ്’ എന്ന ഗാനത്തിന് ഭരതനാട്യ ചുവടുകളുമായി നടി ഹണി റോസ്. ലളിതമായ കുർത്തി ധരിച്ച്...
24/10/2026

അനിരുദ്ധ് രവിചന്ദറിന്റെ തരംഗമായ ‘താളം ട്രിപ്’ എന്ന ഗാനത്തിന് ഭരതനാട്യ ചുവടുകളുമായി നടി ഹണി റോസ്. ലളിതമായ കുർത്തി ധരിച്ച് അതീവ മെയ്‌വഴക്കത്തോടെയുള്ള താരത്തിന്റെ ക്ലാസിക്കൽ നൃത്തപ്രകടനം ആരാധകരെ അമ്പരപ്പിക്കുകയും വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. 'എന്തൊരു ഗ്രേസ്' എന്ന തരത്തിൽ ആരാധകർ അഭിനന്ദനങ്ങൾ ചൊരിഞ്ഞ ഈ വീഡിയോയ്ക്ക് റിമി ടോമി, ബിജു ധ്വനിതരംഗ്, രാധിക രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖ സെലിബ്രിറ്റികളും പ്രശംസകൾ അറിയിച്ചിട്ടുണ്ട്. പതിവായി ഫോട്ടോഷൂട്ടുകളും ഫിറ്റ്നസ് വിശേഷങ്ങളും മാത്രം പങ്കുവെക്കാറുള്ള ഹണി റോസിന്റെ ഈ വ്യത്യസ്തമായ നൃത്ത വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ജാതീയതയ്‌ക്കെതിരെ വിരൽചൂണ്ടുന്ന ശക്തമായ ഒരു മലയാള സിനിമ പോലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന പരാമർശവുമായി ഗായകൻ വേടൻ. ഇൻഡസ്ട്...
24/10/2026

ജാതീയതയ്‌ക്കെതിരെ വിരൽചൂണ്ടുന്ന ശക്തമായ ഒരു മലയാള സിനിമ പോലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന പരാമർശവുമായി ഗായകൻ വേടൻ. ഇൻഡസ്ട്രിയിൽ ജാതിചിന്തകളെയും സാമൂഹിക അസമത്വങ്ങളെയും പ്രമേയമാക്കുന്ന സിനിമകളുടെ കുറവിനെക്കുറിച്ച് സംസാരിക്കവെയാണ് താരം ഈ അഭിപ്രായം ഉന്നയിച്ചത്. വേടന്റെ ഈ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ പ്രേക്ഷകർക്കിടയിലും പുതിയ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മ.ര.ണത്തിനിടയാക്കിയ മിനി കൂപ്പർ സഞ്ചരിച്ചത് അമിത വേഗതയിലെന്ന് പോലീസ്. ഏകദേശം 140...
24/10/2026

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മ.ര.ണത്തിനിടയാക്കിയ മിനി കൂപ്പർ സഞ്ചരിച്ചത് അമിത വേഗതയിലെന്ന് പോലീസ്. ഏകദേശം 140-150 കി.മീ വേഗതയിലാണ് വാഹനം സഞ്ചരിച്ചത്. അരകിലോമീറ്റർ ദൂരം 11 സെക്കന്റുകൾ കൊണ്ട് കടന്നുപോയെന്നാണ് പോലീസ് പറയുന്നത്. 120 കി.മീ വേഗതയിലാണ് സഞ്ചരിച്ചത് എന്നായിരുന്നു നേരത്തെ തെളിവെടുപ്പിനിടെ സുഹൈൽ പോലീസിനോട് പറഞ്ഞത്.

അപകടത്തിന് ഏതാനും സെക്കന്റുകൾക്ക് മുൻപാണ് സുഹൈലിന്റെ സുഹൃത്ത് ജോയൽ ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. വീഡിയോയിൽ വാഹനത്തിന്റെ സ്പീഡോമീറ്റർ ദൃശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമിതവേഗതയിലാണ് വാഹനം സഞ്ചരിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നത്. ജോയൽ ഈ ദൃശ്യങ്ങൾ പകർത്തി സ്‌നാപ്ചാറ്റിൽ അയച്ചിരുന്നു. ഈ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അപകടസമയത്ത് ജോയൽ, നിനവ്, അമീൻ എന്നിവരായിരുന്നു സുഹൈൽ സജീവിനൊപ്പം വാഹനത്തിലുണ്ടായിരുന്നത്.

അപകടത്തിൽ വാഹനത്തിന്റെ വേഗതയുൾപ്പെടെയുള്ള വിവരങ്ങൾ ലഭിക്കാനായി വാഹനത്തിന്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കുന്നുണ്ട്. ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരം പൊലീസിന് നൽകൂ. കമ്പനിയുടെ സ്വകാര്യത നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി. അതിനാൽ അപകടസമയത്തെ വാഹനത്തിനുള്ളിലെ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത് വൈകും. അതിനിടെയാണ് ജോയലിന്റെ ഫോണിൽനിന്നുള്ള ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, കേസിൽ പ്രതികൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ജാമ്യത്തിനായി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. പോലീസ് റിപ്പോർട്ട് ലഭിച്ചശേഷം കോടതി ജാമ്യാപേക്ഷ പരിഗണിക്കും. അടുത്തയാഴ്ചയാകും ഇരുപക്ഷത്തിന്റെയും വാദം കേൾക്കുക. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അപകടത്തിൽ മ.രിച്ച ഗോപികയുടെ കുടുംബം സർക്കാരിന് കത്ത് നൽകി.

24/10/2026

മാസ്സ് എൻട്രിയുമായി സ്വന്തം സംഗീത് ❤️😁

23/10/2026

നന്നയി ഡൈലോഗ് മാസ്സ് ലുക്കിൽ പറയുന്ന സംഗീത് ❤️😁

'ഛയ്യ ഛയ്യാ' എന്ന ഒറ്റ ഗാനത്തിലൂടെ ഇന്ത്യൻ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി ഗ്ലാമർ ശൈലിയിലൂടെയും ഫിറ്റ്‌നസ് കൊണ്ടും വിസ്...
23/10/2026

'ഛയ്യ ഛയ്യാ' എന്ന ഒറ്റ ഗാനത്തിലൂടെ ഇന്ത്യൻ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി ഗ്ലാമർ ശൈലിയിലൂടെയും ഫിറ്റ്‌നസ് കൊണ്ടും വിസ്മയിപ്പിക്കുന്ന പ്രിയതാരം മലൈക അറോറയുടെ ജീവിതവും കരിയറും എപ്പോഴും മാധ്യമശ്രദ്ധ നേടിയ ഒന്നാണ്. മോഡലിങ്ങിലൂടെയും ടെലിവിഷൻ രംഗത്തിലൂടെയും കരിയർ ആരംഭിച്ച മലൈക, 1998-ൽ റിലീസ് ചെയ്ത 'ദിൽ സേ' എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് ദേശീയതലത്തിൽ പ്രശസ്തയാകുന്നത്. തുടർന്ന് നിരവധി ഹിറ്റ് ഗാനങ്ങളിലൂടെയും റിയാലിറ്റി ഷോകളിലെ വിധികർത്താവായും അവർ ജനപ്രിയതയുടെ നെറുകെയിലെത്തി. എന്നാൽ പ്രഫഷനൽ വിജയങ്ങൾക്കപ്പുറം താരത്തിന്റെ വ്യക്തിജീവിതമായിരുന്നു എപ്പോഴും ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചർച്ചാവിഷയം. പരസ്യ ചിത്രീകരണത്തിനിടയിൽ പരിചയപ്പെട്ട അർബാസ് ഖാനുമായി 1998 ഡിസംബറിൽ വിവാഹിതരായ ഇവർക്ക് അർഹാൻ ഖാൻ എന്ന മകനുണ്ട്. വർഷങ്ങളോളം സിനിമാലോകത്തെ മാതൃകാ ദമ്പതികളായി കഴിഞ്ഞിരുന്ന ഇരുവരുടെയും ജീവിതത്തിൽ പിന്നീട് അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും, 2017-ൽ നിയമപരമായി വേർപിരിയുകയും ചെയ്തു. ഈ വേർപിരിയൽ തനിക്ക് മാനസികമായി ഏറെ പ്രയാസകരമായിരുന്നു എന്ന് മലൈക പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷം അർബാസ് ഖാൻ മറ്റൊരു ജീവിതത്തിലേക്ക് കടന്നപ്പോൾ, നടൻ അർജുൻ കപൂറുമായുള്ള മലൈകയുടെ പ്രണയവും പിന്നീട് മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി.

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി പ്രയാഗ മാര്‍ട്ടിന്റെ വിഡിയോ. സെല്‍ഫി എടുക്കാനായി അടുത്തെത്തിയ കുഞ്ഞ് ആരാധികയെ മടക്കി...
23/10/2026

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി പ്രയാഗ മാര്‍ട്ടിന്റെ വിഡിയോ. സെല്‍ഫി എടുക്കാനായി അടുത്തെത്തിയ കുഞ്ഞ് ആരാധികയെ മടക്കി അയക്കുന്ന പ്രയാഗയുടെ വിഡിയോയാണ് വൈറലാകുന്നത്. വിഡിയോ ചര്‍ച്ചയായതോടെ കടുത്ത വിമര്‍ശനങ്ങളാണ് പ്രയാഗ നേരിടുന്നത്.

പരപ്പനങ്ങാടി കലാഗ്രാം രണ്ടാം വാര്‍ഷികത്തില്‍ അതിഥിയായി എത്തിയതായിരുന്നു പ്രയാഗ മാര്‍ട്ടിന്‍. സദസില്‍ ഇരിക്കുകയായിരുന്ന പ്രയാഗയുടെ അടുത്തേക്ക് ഒരു കൊച്ചു കുട്ടി സെല്‍ഫിയെടുക്കാനായി വരുന്നതാണ് വിഡിയോ. സെല്‍ഫി എടുത്തോട്ടെ എന്ന് ചോദിക്കുന്ന കുട്ടിയോട് പ്രയാഗ എന്തോ പറയുന്നതും, പിന്നാലെ കുട്ടി സെല്‍ഫിയെടുക്കാതെ മടങ്ങുന്നതുമാണ് വിഡിയോയിലുള്ളത്.

ഇതോടെ കുട്ടിയെ പ്രയാഗ സെല്‍ഫിയെടുക്കാന്‍ അനുവദിക്കാതെ മടക്കി അയച്ചുവെന്നായി സോഷ്യല്‍ മീഡിയയിലെ പ്രചരണം. തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് പ്രായഗ നേരിടുന്നത്. ആ കൊച്ചു കുട്ടിയുടെ ആഗ്രഹം നടത്തി കൊടുത്തക്കണമായിരുന്നു, എന്ത് നഷ്ടപ്പെടാനാണ് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മമിത ബൈജുവിനെ കണ്ടുപഠിക്കണമെന്നും ചിലര്‍ പറയുന്നുണ്ട്.

'ആ കുഞ്ഞിന്‍റെ കൂടെ ഒരു ഫോട്ടോ എടുത്താല്‍ ഇവളുടെ മേലെ ആകാശം ഇടിഞ്ഞു വീഴുമോ? കഷ്ട്ടം ഇത്രയും അധഃപധിച്ച കുറെ പാഴ് ജന്മങ്ങള്‍, മക്കളെ അഹങ്കാരം ഇല്ലാത്ത പാവപെട്ട നല്ല ചേച്ചിമാരുണ്ട് മക്കള് അവരുടെകുടെ പോയി ഫോട്ടോഎടുക്കു ഇതൊക്കെ മനുഷ്യന്റെ കൂടെ കുട്ടന്‍ കൊള്ളില്ല, ആ കൊച്ചിന്റെ മനസ്സ് എത്ര വേദനിച്ചു കാണും, വലിയ മഞ്ജു വാര്യര്‍ ആണെന്നാ ഭാവം, ഇതിനെയൊക്കെ കണ്ടാല്‍ തിരിഞ്ഞു പോലും നോക്കരുത്. ഇവരൊക്കെ ആരാണെന്നു വിചാരം, നമ്മളെ പോലുള്ള പ്രേഷകര്‍ ഇല്ലാ എങ്കില്‍ ഇതൊക്കെ ഇങ്ങനെ വന്നു കാലില്‍ മേല്‍ കാല്‍ ഇട്ട് ഇരിക്കും ആയിരുന്നോ ഇതിനെ അഹങ്കാരം എന്ന് അല്ലാതെ എന്ത് പറയാന്‍' എന്നിങ്ങനെയാണ് കമന്റുകള്‍.

അതേസമയം നടിയെ അനുകൂലിച്ചും ചിലരെത്തുന്നുണ്ട്. അറ്റവും മൂലയുമില്ലാത്ത വിഡിയോ കണ്ട് വിധിക്കരുതെന്നാണ് അവര്‍ പറയുന്നത്. വിഡിയോയില്‍ പ്രയാഗ എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ പറ്റുന്നില്ല. ഒരുപക്ഷെ സെല്‍ഫി പിന്നെ എടുക്കാമെന്നാകാം അവര്‍ പറഞ്ഞത്. തുടര്‍ന്ന് സെല്‍ഫി എടുത്തിരിക്കാനും സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു.

സിനിമകളിൽ നായികമാരുടെ വസ്ത്രധാരണവും ശരീരപ്രദർശനവും സംബന്ധിച്ച ചർച്ചകൾ എന്നും സജീവമാണ്. കമേഴ്സ്യൽ സിനിമകളുടെ വാണിജ്യ താൽപ...
23/10/2026

സിനിമകളിൽ നായികമാരുടെ വസ്ത്രധാരണവും ശരീരപ്രദർശനവും സംബന്ധിച്ച ചർച്ചകൾ എന്നും സജീവമാണ്. കമേഴ്സ്യൽ സിനിമകളുടെ വാണിജ്യ താൽപര്യങ്ങൾക്കായി നായികമാരെ ഒബ്ജക്റ്റിഫൈ ചെയ്യുന്നുവെന്ന വിമർശനങ്ങൾക്കിടയിൽ, 'കോഫി വിത്ത് കരൺ സീസൺ 9' ടോക്ക് ഷോയിൽ നടി രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും നടത്തിയ തുറന്നുപറച്ചിലുകൾ വലിയ ചർച്ചയായിരിക്കുകയാണ്. ഷോയുടെ അവതാരകനായ കരണ്‍ ജോഹറുമായുള്ള സംഭാഷണത്തിനിടയിലാണ് ഇരുവരും സിനിമയിലെ വ്യക്തിപരമായ അതിരുകളെക്കുറിച്ചും നേരിടുന്ന സമ്മർദങ്ങളെക്കുറിച്ചും സംസാരിച്ചത്.

സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവ സാന്നിധ്യമായ റാപ്പർ വേടന്റെ പ്രണയനിമിഷങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനംകവകരുന്നത്. തന്റെ പങ്കാള...
23/10/2026

സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവ സാന്നിധ്യമായ റാപ്പർ വേടന്റെ പ്രണയനിമിഷങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനംകവകരുന്നത്. തന്റെ പങ്കാളിയോടുള്ള സ്നേഹവും കരുതലും പ്രകടിപ്പിക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. പ്രിയതമയുടെ കാലിൽ മിഞ്ചി അണിയിച്ചുനൽകിക്കൊണ്ട് അദ്ദേഹം തന്റെ സ്നേഹം പൂർണ്ണതയോടെ പ്രകടിപ്പിക്കുന്ന മനോഹരമായ നിമിഷങ്ങളാണ് ചിത്രത്തിലുള്ളത്.

ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുകയും പങ്കാളിയെ സ്നേഹത്താൽ മൂടുകയും ചെയ്യുന്ന വേടനെപ്പോലെയുള്ള ഒരു പങ്കാളിയെ ലഭിക്കാൻ വലിയ ഭാഗ്യം വേണമെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. പരസ്പരമുള്ള ഈ കരുതലും സ്നേഹവും നിരവധി പേരുടെ ഹൃദയമാണ് കവർന്നിരിക്കുന്നത്. സ്നേഹം പ്രകടിപ്പിക്കാൻ വലിയ വാക്കുകളേക്കാൾ ഇത്തരം ചെറിയ പ്രവൃത്തികളാണ് വേണ്ടതെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന വേടന്റെ ഈ കരുതലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വേടനും കുടുംബത്തിനും സ്നേഹനിർഭരമായ ആശംസകളുമായി നിരവധി ആരാധകരാണ് ഇതിനോടകം രംഗത്ത് എത്തിയിരിക്കുന്നത്.

Address

KANJANI
Thrissur
680612

Alerts

Be the first to know and let us send you an email when Kerala Movie Update posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share